ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. ചിദംബരത്തിനു വേണ്ടി കോണ്‍ഗ്രസിന്റെ അഭിഭാഷക നിരതന്നെ കോടതിയില്‍ എത്തി. കപില്‍ സിബല്‍, അഭിഷേക് മനു സിംഗ്‌വി എന്നിവരടങ്ങുന്ന അഭിഭാഷക നിരയാണ് ഹാജരായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളിലെ ഏറ്റവും സുപ്രധാനമായ കേസാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *