ഹൂസ്റ്റണ്‍ : നവംബര് 16 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ:തോംസൺ കെ മാത്യു മുഖ്യപ്രഭാഷണം നല്‍കുന്നു. ബൈബിൽ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ ഡോ:തോംസൺ കെ മാത്യു കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും യെൽ യൂണിവേഴ്സിറ്റി ഡിവിനിറ്റി സ്കൂളിൽ നിന്നും മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. ഒക്ലഹോമ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് തീയോളജി ആൻഡ് മിനിസ്ട്രി ഡീനായും ഡോ:തോംസൺ കെ മാത്യു പ്രവർത്തിച്ചിരുന്നു .നിരവധി ഗ്രന്ഥങ്ങളുടെ രചിയിതാവ് കൂടിയാണ് ഇദ്ദേഹം .ഇപ്പോൾ ഏഷ്യയിലെ പെന്തക്കോസ്റ്റൽ ഡോക്ടർ ഓഫ് മിനിസ്ട്രി ഡിഗ്രി പ്രോഗ്രാം റിസോർസ് പേഴ്സണായും മിഷനറി കൺസൾട്ടന്റായും ചുമതല നിർവഹിക്കുന്നു.സുവിശേഷ ധൗത്യവുമായി നിരവധി രാജ്യങ്ങൾ ന്ദര്ശിക്കുന്നതിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട് .

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. നവംബര് 16 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ഡോ:തോംസൺ കെ മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പരു മായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോര്‍ഡിനേറ്റര്‍).

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *