ഡാളസ്: ഫോമായുടെ ജനറൽ ബോഡിയുടെ ഭാഗമായി, ഒഴുവു വരുന്ന സ്ഥാനങ്ങളിലേക്ക്, ഇലക്ഷൻ ആവശ്യമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾക്കായി ഫോമാ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. ബേബി ഊരാളിലിനെ ചീഫ് ഇലക്ഷൻ കമ്മീഷണറായും , ശശിധരൻ നായർ, ജോൺ ടൈറ്റസ് എന്നിവരെ ഇലക്ഷൻ കമ്മീഷണറന്മാരായും ഫോമാ എക്സിക്യൂട്ടീവ് നിയമിച്ചു. മൂവരും ഫോമായുടെ മുൻ പ്രെസിഡന്റന്മാരായി സേവനമനുഷ്ഠിച്ചിരുന്നവരാണ്. പുതുക്കിയ ബൈലോ പ്രകാരം ഈ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി മൂന്നുമാസമാണ്.

ഫോമായുടെ വളർച്ചയിൽ അമരത്തു നിന്നു പങ്കാളികളായ ഇവർ നയിക്കുന്ന പ്രധാനകാര്യങ്ങളെല്ലാം, പ്രാഗത്ഭ്യമികവുകൊണ്ടും, പ്രവർത്തനപരിചയം കൊണ്ടും, സമ്പൂർണ്ണവിജയം കൈവരിക്കുന്നുണ്ട്. ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച, തികച്ചും ജനാധിപത്യമായ രീതിയിൽ നടക്കുന്ന പൊതുയോഗ നടപടിക്രമങ്ങളിൽ, വോട്ടെടുപ്പ് ആവശ്യമെങ്കിൽ, അത് സുതാര്യതയോടും, സൂക്ഷ്മതയോടും, വിശ്വാസതയോടും നടത്തുവാൻ കഴിയുമെന്നും, ഇതിനാവശ്യമായ എല്ലാക്കാര്യങ്ങളും ഇവരുടെ കയ്യിൽ ഭദ്രമായിരിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ തന്റെ അഭിന്ദനകുറുപ്പിൽ വ്യക്തമാക്കി.

ഫോമായുടെ അടുത്ത ജനറൽ ബോഡി മീറ്റിങ്ങിന്റെ അജണ്ടയും, അറിയിപ്പുകളും ഇതിനോടകം എല്ലാ മെമ്പർ അസ്സോസിയേഷനുകൾക്കും അയച്ചുകൊടുത്തിട്ടുണ്ടന്ന് ജനെറൽ സെക്രെട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നീ എക്സിക്യൂട്ടീവുകളും, പുതുതായി തിരഞ്ഞെടുത്ത ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാരെ ആശംസിച്ചു.

പന്തളം ബിജു തോമസ്, പി ആർ. ഓ

By admin

Leave a Reply

Your email address will not be published. Required fields are marked *