ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വര്‍ഷങ്ങളായി നടത്തിവരാറുള്ള “കമ്യൂണിറ്റി ഔട്ട്‌റീച്ച്’ പ്രോഗ്രാം ഓഗസ്റ്റ് 24-നു ഭംഗിയായി നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്, ആനുവല്‍ കുക്ക്ഔട്ട്, സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സപ്ലൈസ് വിതരണം എന്നിവ നടത്തുകയുണ്ടായി. ഇടവകയിലെ യുവതീ യുവാക്കളുടെ സംഘടനകളായ എം.ജി.ഒ.സി.എസ്.എം, എഫ്.ഒ.സി.യു.എസ് എന്നീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തപ്പെട്ടത്. ജസ്റ്റിന്‍ ജോണ്‍, അക്‌സ മറിയം വര്‍ഗീസ്, അനിത മാത്യു, ബെര്‍ലി സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രധാന ചുമതലകള്‍ വഹിച്ചു.

ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ പരിപാടികള്‍ നീണ്ടുനിന്നു. ജാതി മത ഭേദമെന്യേ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുന്നൂറില്‍പ്പരം ആളുകള്‍ പരിപാടികളില്‍ സംബന്ധിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും യഥേഷ്ടം ബാര്‍ബി ക്യൂ, പഴങ്ങള്‍, ശീതളപാനീയങ്ങള്‍ എന്നിവ നല്‍കുകയുണ്ടായി. തുടര്‍ന്ന് സ്കൂള്‍ സപ്ലൈസ് വിതരണം ചെയ്തു.

നാല്‍പ്പതു വര്‍ഷമായി യോങ്കേഴ്‌സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക് ആത്മീയ ഉണര്‍വ്വ് നല്‍കുന്ന കാര്യം പലരും സാക്ഷ്യപ്പെടുത്തി. പള്ളിയുടെ സന്മനസിനു സമീപവാസികള്‍ നന്ദി പ്രകടിപ്പിച്ചു.
മാത്യു ജോര്‍ജ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *