ന്യൂയോര്‍ക്ക് സിറ്റിയില്‍ ന‌ടന്ന 62-ാമത് പോര്‍ട്ടോറിക്കന്‍ ദേശീയ ദിന പരേഡില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പോര്‍ട്ടോറിക്കന്‍ പതാകകളും, തൊപ്പികളും, ടീ ഷര്‍ട്ടികളും ധരിച്ച് മന്‍ഹട്ടനിലെ 43-ാം സ്ട്രീറ്റ് മുതല്‍ 79-ാം സ്ട്രീറ്റ് വരെ അവന്യു അഞ്ചിലൂടെ നടന്ന പരേഡ് പോര്‍ട്ടോറിക്കന്‍ സാംസ്ക്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു. ഗായകന്‍ റിക്കി മാര്‍ട്ടിനായിരുന്നു പരേഡിന്‍റെ ഗ്രാന്‍ഡ് മാര്‍ഷല്‍. ‘ഒരു ദേശം പല സ്വരങ്ങള്‍’ എന്നതായിരുന്നു പരേഡിന്‍റെ ഇത്തവണത്തെ മുദ്രാവാക്യം. പോര്‍ട്ടോറിക്കന്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പരേഡാണിത്.

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ എം. കുമോ, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലറ്റീഷ ജയിംസ്, സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ കോറി ജോണ്‍സണ്‍, യു.എസ്. പ്രതിനിധി അലക്സാണ്ടറിയ ഒക്കാഡിയോ കോര്‍ട്ടെക്സ് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുത്തു. എന്നാല്‍ 2020ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ – ഡി- ബ്ലാസിയോ അയോവയിലായിരുന്നതിനാല്‍ ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തില്ല. ഏകദേശം രണ്ട് മില്യനോളം പേര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കന്‍ ജനസംഖ്യയുടെ 1.7 ശതമാനം പോര്‍ട്ടോറിക്കക്കാരാണ്.
ഗീവറുഗീസ് ചാക്കോ

By admin

Leave a Reply

Your email address will not be published. Required fields are marked *