വിന്റര്‍ ബ്രേക്കിനോടനുബന്ധിച്ചു December – 29 ഞായര്‍ , Jan -1 ബുധന്‍ ദിവസങ്ങളില്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഹാളില്‍ കുട്ടികള്‍ക്കായി ഡോ: ജിനോയിയുടെ നേതൃത്വത്തില്‍ യോഗ കളരി സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസ നത്തിന് യോഗാസനങ്ങളും ശാസ്ത്രീയമായ പ്രാണായാമ ശ്വസനക്രിയകളും ഗുരു നിര്‍ദ്ദേശിത യോഗാ ധ്യാനമാര്‍ഗങ്ങളും ഏറെപ്രയോജനകരമെന്നു ലോകംതിരിച്ചറിയുന്ന ഈ വേളയില്‍ കാലാനുസൃതവും കുട്ടികള്‍ ആസ്വദിക്കുന്നരീതിയിലും നടത്തിയ പ്രോഗ്രാംവളരെവിജയകരമായിരുന്നു.

ന്യൂറോ മസ്ക്കുലാര്‍ കോ ഓര്‍ഡിനേഷന്‍ , ശരീരബലം , ബാലന്‍സ് ഏകാഗ്രത എന്നിവയെല്ലാം വര്‍ധിപ്പിക്കുന്ന യോഗകളരിമുറകള്‍ ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിലും കോപനിയന്ത്രണം (Anger management) വരുത്തുവാനും ആത്മവിശ്വാസത്തിനും വ്യക്തിത്വവികസനത്തിനും ഏറെനല്ലതെന്നു ഡോ: ജിനോയ് പറഞ്ഞു.

സ്ഥിരമായ യോഗാഭ്യസനം കുട്ടികളുടെ സ്റ്റാമിന കൂട്ടുന്നതോടൊപ്പം യോഗപോസുകള്‍വ ിവിധനൃത്തനൃത്യങ്ങളിലും സ്‌റ്റേജ്‌പെര്‍ഫോമന്‍സുകളിലും ഉപയോഗിക്കാനുമാവും .മാതാപിതാക്കളുടെ നല്ലപ്രതികരണവും നിര്‍ദ്ദേശവുംമാനിച്ചു എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതല്‍ 10 വരെ CMA, Mt.Prospect ഹാളില്‍ കുട്ടികള്‍ക്കായി യോഗ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതായി അദ്ദേഹംഅറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy.
ശനിയാഴ്ചകളില്‍ 6:15-7:15, 7:30-8:30, 8:45–9:45, എന്നീ സമയങ്ങളില്‍ CMA, Mt.Prospect ഹാളിലും, 10:30 – 11:30, 11:45- 12:45 എന്നീ സമയങ്ങളില്‍ KCS കമ്മ്യൂണിറ്റി സെന്റര്‍ Okton Street ലും ക്ലാസുകള്‍ നയിക്കുന്നു.
Contact +12245954257, e-mail: drjinoybnys@gmail.com

By admin

Leave a Reply

Your email address will not be published. Required fields are marked *