കൊച്ചി/ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളം ടെലിവിഷന്‍ ചാനലായ ‘പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് വ്യാഴാഴ്ച നടക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉച്ചതിരിഞ്ഞ് 3ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ചാനല്‍ ആപ്പ് പ്രകാശനം ചെയ്യും. ഹൈബി ഈഡന്‍ എംപി വാര്‍ത്താ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി മുഖ്യാതിഥി ആയിരിക്കും. പ്രവാസി ചാനല്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേബി ഊരാളില്‍, പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, ഡയറക്ടര്‍ ജോര്‍ജ് നെടിയകാലായില്‍, മാനേജിംങ് പാര്‍ട്ണര്‍ സുനില്‍ ട്രൈസ്റ്റാര്‍, എഡിറ്റോറിയല്‍ മേധാവി ബിജു അബേല്‍ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അമേരിക്കൻ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പതിറ്റാണ്ടു മുൻപ് ന്യൂയോര്‍ക്കില്‍ തുടക്കമിട്ട അമേരിക്കയിലെ ആദ്യത്തെ മലയാള ടെലിവിഷന്‍ സംരംഭമാണ് പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനല്‍. പ്രവാസി ചാനലിന്റെ പ്രവര്‍ത്തനവും ഉള്ളടക്കവും വിവിധ ലോകരാജ്യങ്ങളിലെ മലയാളികളിലേക്കുകൂടി വിപുലപ്പെടുത്തികൊണ്ടുള്ള പ്രവാസി ചാനല്‍ ഗ്ലോബലിന്റെ ഉദ്ഘാടനമാണ് വ്യാഴാഴ്ച്ച നടക്കുന്നത്.

Pravasi Channel Global logo attached

കൂടുതൽ വിവരങ്ങൾക്ക്
സുനിൽ ട്രൈസ്റ്റാർ
1-917-662-1122 (USA)
ബിജു ആബേൽ ജേക്കബ്
9947140000 (INDIA)

By admin

Leave a Reply

Your email address will not be published. Required fields are marked *