ന്യൂയോര്‍ക്ക് : കൊറോണ വൈറസിന് ഇനി വിവാഹത്തെ തടയാനാകില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കികൊണ്ടു ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. വിവാഹം നടത്തികൊടുക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും ക്ലാര്‍ക്കിന് അനുമതി നല്‍കുന്ന വ്യവസ്ഥകളും ഉത്തരവില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 മരണങ്ങള്‍ സംഭവിച്ച (13,000) ന്യുയോര്‍ക്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും, സ്റ്റേ അറ്റ് ഹോം ഉത്തരവും നിലനില്‍ക്കുന്നതിനാല്‍ പല വിവാഹങ്ങളും നടക്കാതെ പോകുകയോ, അനിശ്ചിതമായി നീട്ടി വയ്ക്കുകയോ ചെയ്തതു വിവാഹിതരാകുന്നവരേയും കുടുംബാംഗങ്ങളേയും ഒരുപോലെ വിഷമത്തിലാക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രത്യേക അനുമതി നല്‍കിയതിലൂടെ ഗവര്‍ണര്‍ ലക്ഷ്യമിടുന്നത്.

ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചതിനാല്‍ പല മാര്യേജ് ബ്യുറോകളും അടച്ചിട്ടിരിക്കുന്നുവെന്നതു ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിനു സാധുത ലഭിക്കണമെങ്കില്‍ വധുവോ, വരനോ, ഒരാള്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന വ്യവസ്ഥ ഇളവ് ചെയ്യുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ്. കൊറോണ വൈറസ് വ്യാപകമാകുന്നതിനു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തണമെങ്കില്‍ ഇനിയും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുമെന്നും ഗവര്‍ണര്‍ കുമൊ ചൂണ്ടിക്കാട്ടി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *