ഡാലസ് : കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെയുള്ള രണ്ടാഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത ആദ്യ ദിനമാണ് ഏപ്രില്‍ 19 ഞായര്‍.ഏപ്രില്‍ 19 ന് വൈകിട്ട് ഡാലസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഞായറാഴ്ച കോവിഡ് 19 മരണം സംഭവിച്ചില്ലെങ്കിലും പുതിയതായി 104 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെ ഡാലസ് കൗണ്ടിയില്‍ മാത്രം 2428 കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകളും ഏപ്രില്‍ 19 വരെ 60 മരണവുമാണ് സംഭവിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് സുഖം പ്രാപിച്ചു ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.ടെക്‌സസില്‍ സ്റ്റെ അറ്റ് ഹോം നിലവിലുണ്ടെങ്കിലും നിരവധി ആളുകളാണ് ഗ്രോസറി സ്റ്റേറ്റുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എത്തുന്നത്. മുഖം മറച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കര്‍ശന നിര്‍ദേശം ഏപ്രില്‍ 18 ശനി മുതല്‍ നിലവിലുണ്ടെങ്കിലും സ്റ്റോറുകളില്‍ എത്തുന്നവരില്‍ പകുതിയിലധികവും മാസ്കുകള്‍ ധരിക്കാത്തവരാണ്. ടെക്‌സസില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞു വരുന്നുവെന്നത് ആശ്വാസകരമാണ്. വ്യവസായ സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ടെക്‌സസ് ഗവണ്‍മെന്റ് നിര്‍ദേശങ്ങള്‍ക്കു വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *