നോവാസ്‌കോഷ്യയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് കാറിനോടു സദൃശ്യമായ കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 12 മണിക്കൂറിനിടെ പ്രവിശ്യയുടെ പല ഭാഗങ്ങളിലായാണ് ഇയാള്‍ ആക്രമണം നടത്തിയത്.

ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും ഈ വെടിവെപ്പിലാണ് 1989 ലായിരുന്നു ഏറ്റവും കൂടുതൽ ആളുകളെ വെടിവെപ്പിൽ മരിച്ചത്. മോൺ‌ട്രിയാലിൽ നടന്ന പോളിടെക്നിക് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് പതിനാല് പേരായിരുന്നു ഈ പ്രാവശ്യം മരണസംഖ്യ 17 ആയി ഉയർന്നതായി ആർ‌സി‌എം‌പി കമ്മീഷണർ ബ്രെൻഡ ലക്കി ഞായറാഴ്ച വൈകിട്ട് കനേഡിയൻ പ്രസ്സിനോട് സ്ഥിരീകരിച്ചു.

അയാൾ പോലീസ് യൂണിഫോം ധരിച്ചാണ് ആക്രമണം നടത്തിയത് മോക്ക്-അപ്പ് ക്രൂയിസർ ഓടിച്ച ഒരാൾ വടക്കൻ നോവ സ്കോട്ടിയയിലുടനീളം ആക്രമണം നടത്തി. കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും മാരകമായ കൊലപാതകങ്ങൾ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു കാനഡയില്‍ കോവിഡ് എന്ന മഹാമാരിയെ പേടിച്ചു കഴിയുമ്പോഴാണ് മറ്റൊരു ദുഃഖമായി ഇത് മാറിയിരിക്കുന്നു.

23 വയസ്സുകാരിയായ പോലീസുകാരെയാണ് മരിച്ചത് രണ്ടു കുട്ടികളുടെ അമ്മയുമാണ്. മറ്റൊരു പോലീസുകാരൻ ഉണ്ട് അദ്ദേഹത്തിൻറെ പരിക്ക് അധികം ഗുരുതരമല്ല എന്നാണ് അറിയാൻ സാധിച്ചത് , അക്രമിയും മരിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയംഎവിടെയൊക്കെ ആക്രമണം നടന്നിട്ടുണ്ടെന്ന് വ്യക്തമല്ലാത്തതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗബ്രിയേല്‍ വൊര്‍റ്റ്മാന്‍ എന്ന 51 കാരനാണ് ആക്രമണം നടത്തിയത്. പോര്‍ട്ടാപിക്വയില്‍ ശനിയാഴ്ച രാത്രിയോടെയാണ് വെടിവെപ്പിനു തുടക്കമിട്ടത്. കാറില്‍ ശരവേഗത്തില്‍ പാഞ്ഞുനടന്നായിരുന്നു ആക്രമണം. പിന്നാലെ പൊലീസും ഇയാളെ പിന്തുടര്‍ന്നെങ്കിലും എന്‍ഫീല്‍ഡിലെ ഹാലിഫാക്‌സില്‍ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.40 ഓടെയാണ് പൊലീസിന്റെ പിന്തുടരല്‍ അവസാനിച്ചത്. അവിടെ ഗ്യാസ് സ്റ്റേഷനുസമീപംവെച്ചാണ് അക്രമിയെ പൊലീസ് പിടികൂടിയത്. എന്നാല്‍ വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വൊര്‍റ്റ്മാന്‍ മരിച്ചതായി പൊലീസ് അറിയിച്ചു. പൊലീസ് യൂണിഫോമിലുള്ളയാള്‍ ആക്രമണം നടത്തുന്നതായാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. പൊലീസ് കാര്‍ പോലെ തോന്നുന്ന കാറിലാണ് അക്രമി സഞ്ചരിച്ചത്. പൊലീസ് സേനയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. അക്രമത്തിനു പിന്നില്‍ മറ്റാരും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.

ഷിബു കിഴക്കേകുറ്റ്

By admin

Leave a Reply

Your email address will not be published. Required fields are marked *