ഷിക്കാഗോ: മുന്‍ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയര്‍ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒരാഴ്ച മുമ്പായിരുന്നു ബ്രൗണിനെ മേയര്‍ നിര്‍ദേശിച്ചത്. ഏപ്രില്‍ 22 ബുധനാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേനെയാണ് ബ്രൗണിന്റെ നിയമനം അംഗീകരിച്ചത്.

ഷിക്കാഗോ പൊലീസ് മാധാവിയായിരുന്ന എഡ്ഡി ജോണ്‍സനെ കഴിഞ്ഞ ഡിസംബറില്‍ മേയര്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. മേയറിനോട് നുണ പറഞ്ഞുവെന്നാരോപിച്ചായിരുന്നു പിരിച്ചു വിടല്‍.

ഷിക്കാഗോ സിറ്റിയുടെ 63–ാമത്തെ പൊലീസ് മേധാവിയാണ് ബ്രൗണ്‍. ഷിക്കാഗോയിലെ ജനങ്ങള്‍ക്ക് അഭിമാനകരമായ രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയെന്നു.

നിയമനത്തിനു ശേഷം ബ്രൗണ്‍ അറിയിച്ചു. 2010 മുതല്‍ 2016 വരെ ഡാലസ് പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ച ബ്രൗണിന്റെ അനുഭവ സമ്പത്തു ഷിക്കാഗോ സിറ്റിക്ക് മുതല്‍ കൂട്ടാകുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സിറ്റികളില്‍ ക്രൈം റേറ്റ് കൂടുതലുള്ള ഷിക്കാഗോയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് ഡേവിസ് ബ്രൗണിനുള്ള വെല്ലുവിളി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *