ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ടെലി കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു.

നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങള്‍ കേരള ഗവൺമെന്റുമായി സഹകരിച്ചും നമ്മുടെ കൂട്ടായ്മയിലൂടെയും നല്‍കുവാനുളള ശ്രമങ്ങള്‍ ആണ് ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തുന്നത്.

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച (5 -9 -20 ) രാവിലെ പതിനൊന്നു (11 ) മണിക്ക് (ഈസ്റ്റേൺ ടൈം) (10 മണിCT time ) കൂടുന്ന ടെലി കോൺഫ്രൻസ് കാളിൽ കേരള ഗവൺമെന്റിനെ പ്രധിനിധികരിച്ചു കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നമ്മളോട് സംസാരിക്കുന്നതും നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതും ആയിരിക്കും. ഈ വിഷമ ഘട്ടത്തിൽ കേരളത്തിൽ നമ്മുടെ ഫാമിലികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മറ്റു കാര്യങ്ങളും മന്ത്രിയുമായി സംസാരിക്കാവുന്നതാണ്.

കോൺഫറൻസ് കാൾ നമ്പർ : 978 -990 -5343 ആക്‌സസ് കോഡ് : 8003434

കോവിഡ് 19നെ കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ആർട്ട് ലവേർസ് അമേരിക്കയുടെ ലക്‌ഷ്യം. രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ്. അവരെ സമാശ്വസിപ്പിക്കുവാനും വേണ്ട സഹായങ്ങൾ ചെയ്യുക എന്നതാണ് ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ ലക്‌ഷ്യം.

കൂടുതൽ വിവരങ്ങൾക്കു: പ്രസിഡന്റ് ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി കിരൺ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541.

By admin

Leave a Reply

Your email address will not be published. Required fields are marked *