ഡാളസ് :മാർത്തോമാ സഭയിലെ സീനിയർ വൈദീകനും മിഷനറിയും “സുഹൃത് അച്ചൻ” എന്നു സഭാ ജനങ്ങൾക്കിടിയാൽ അറിയപ്പെടുകയും ചെയ്യുന്ന റവ എം ജോൺ ഫിലാഡൽഫിയയിൽ മെയ് 2 ശനിയാഴ്ച വൈകീട്ട് അന്തരിച്ചു .ലോകമെങ്ങും പതിനായിരങ്ങളെ തട്ടിയെടുത്ത കോവിഡ് എന്ന മഹാമാരി ആ ധന്യ ജീവിതത്തെയും ഒഴിവാക്കിയില്ല എന്നത് ദുഃഖകരമാണ്. കൊട്ടാരക്കര പട്ടമല സ്വദേശിയാണ് .കല്ലുപറമ്പിൽ കുടുംബാംഗമാണ്
1960 ഫെബ്രുവരിയിൽ മാർത്തോമ്മാസഭയിലെ ഡീക്കനായും അതെ വര്ഷം ഏപ്രിൽ മാസം കശീശയുമായി സഭയുടെ പൂർണ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിക്കുകയും ചെയ്തു.

കുലശേഖരം ,അഞ്ചൽ ,വാളകം ,പട്ടമല ,കൊട്ടാരക്കര ,തലവൂർ , മണ്ണടി,ഇളമ്പൽ, പുനലൂർ,കൊല്ലം പെരിനാട്,മണ്ണൂർ,മണക്കോട്,ചെങ്ങമനാട് തുടങ്ങിയ വിവിധ ഇടവകകളിൽ സ്തുത്യർഹ സേവനത്തിനു ശേഷം 1988 ഏപ്രിൽ മുപ്പതിനാണു സഭയുടെ സജീവസേവനത്തിൽ നിന്നും അച്ചൻ വിരമിച്ചത് . ഫിലഡല്ഫിയയിൽ മക്കളുടെ വസതിയിൽ വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് മരണം ആ അനുഗ്രഹീത ജീവിതത്തിനു തിരശീലയിട്ടത്.

തൃശൂർ ഗുരുവായൂർ മാർത്തോമാ സഭയുടെ മിഷനറിയായി പ്രവർത്തിച്ചിരുന്നു .തൃശൂർ നെല്ലികുന്നത്തുള്ള രവി വർമ്മ മന്ദിരത്തിൽ സൂപ്രണ്ടായി പ്രവർത്തിക്കുമ്പോൾ അച്ഛനുമായി അടുത്ത് ഇടപഴകുന്നതിനു ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്.അവിടെയുള്ള അന്തേവാസികളോടുള്ള കാരുണ്യ പൂർവ്വമായ സമീപനം അച്ചന്റെ ദൈവ സ്നേഹത്തിന്റെ പ്രകടമായ നിദര്ശനമായിരുന്നു.അഗാധ ദൈവവചന പാണ്ഡിത്യവും ലളിതമായ ജീവിതത്തിന്റെയും ഉടമയായിരുന്നു അച്ചൻ . ഇടവക ജനങ്ങളോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതിൽ അച്ചൻ എന്നും പ്രത്യേകം ശ്രെദ്ധിച്ചിരുന്നു .വിശ്രമ ജീവിതം നയിക്കുന്നതിനിടയിലും ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ ഇടവക വൈസ്പ്രസിഡന്റായ സേവനം അനുഷ്ടിച്ചു വരികയായിരുന്നു . അന്നമ്മ കൊച്ചമ്മ അച്ചന്റെ പ്രവർത്തനങ്ങളിൽ എന്നും വലിയ കൈത്താങ്ങലായിരുന്നു , മക്കൾ സുജ, ജയാ, എബി,ആഷ.

അച്ചന്റെ വേർപാട് മാർത്തോമ്മാസഭക്കും കുടുംബാഗങ്ങൾക്കും ,പ്രത്യേകം അച്ചനെ സ്നേഹിച്ചിരുന്നവർക്കും തീരാനഷ്ടമാണ് .തന്റെ ഇഹലോകത്തിലുള്ള പ്രവർത്തനങ്ങൾക്കു തക്കതായ പ്രതിഫലം ലഭിക്കുന്നതിന് താൻ ആരിൽ ആശ്രയം വെച്ചിരുന്നുവോ അവിടേക്കു കടന്നുപോയ ആ ധന്യ ജീവിതത്തിനു മുൻപിൽ ശിരസ്സു നമിക്കുന്നു.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *