ന്യൂയോര്‍ക്ക് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമായ ഗ്രേറ്റ ട്യുന്‍ബെര്‍ഗിന് അവാര്‍ഡായി ലഭിച്ച ഒരു ലക്ഷം ഡോളര്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരാന്‍ യൂനിസെഫിന് സംഭാവന നല്‍കി.

കോവിഡിനെതിരെ ഗ്രേറ്റ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഡച്ചു സന്നദ്ധ സംഘടനയാണ് ഒരു ലക്ഷം ഡോളര്‍ അവാര്‍ഡ് നല്‍കിയത്. കുട്ടികളേയും വേട്ടയാടുന്ന മഹാമാരിയാണ് കോവിഡ്. ഒരു പക്ഷേ എനിക്കും കൊറോണ വൈറസ് ബാധ ഉണ്ടായേക്കാം ഗ്രേറ്റ പറഞ്ഞു. യൂനിസെഫിന് സംഭാവനയായി ലഭിച്ച തുക ആരോഗ്യ സംരക്ഷണത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികള്‍ക്കായി ഉപയോഗിക്കുമെന്ന് യൂനിസെഫ് വ്യക്തമാക്കി.

കോവിഡ് മഹാമാരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുടേയും സഹകരണം ഗ്രേറ്റ അഭ്യര്‍ത്ഥിച്ചു.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യേകത മനസ്സിലാക്കി കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍കൊള്ളണമെന്ന് വാദിക്കുന്ന ഗ്രേറ്റ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *