മഞ്ചേരി വള്ളുമ്പ്രത്ത് റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈകാലുകള്‍ തല്ലിയൊടിച്ചു. പല്ലാനൂര്‍ വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുടെ വലതു കയ്യും ഇടതുകാലുമാണ് ഒടിഞ്ഞത്. സഹപാഠികളായ രണ്ടു പേര്‍ക്കും പരിക്കുണ്ട്. പതിനഞ്ചോളം പ്ലസ്ടു വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.