ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടറാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ആന്റിവെനം നല്‍കുന്നതിന് അനുവാദം ചോദിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയായിരുന്നു. രക്ഷിതാക്കള്‍ ആന്റിവെനം നല്‍കുന്നതിന് തടസം നിന്നുവെന്നായിരുന്നു നേരത്തെ ഡോക്ടറുടെ വിശദീകരണം. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ ഏല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *