തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്ന രണ്ട് ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തിയാൽ പ്രായം ചെന്നവർ, ഗർഭിണികൾ, കൊവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് മുൻഗണന നൽകേണ്ടി വരും. പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *