മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് ഹൈക്കോടതി നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു. പിരിച്ചു വിട്ട നാല് തൊഴിലാളികളെ തിരിച്ചെടുക്കും. കൂടാതെ 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. ഇടക്കാലാശ്വാസമായി 500 രൂപ വേതനം വര്‍ധിപ്പിക്കും. മാനേജ്മെന്‍റും സിഐടിയുവും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. അടച്ചിട്ട ബ്രാഞ്ചുകള്‍ നാളെ മുതല്‍ തുറക്കും. ശമ്പളപരിഷ്ക്കരണം ഉടന്‍ തന്നെ നടപ്പിലാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *