ചിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി സമന്വയിപ്പിച്ചു കൊണ്ട് എങ്ങനെ സാധിക്കുന്നു എന്ന് ഈ 45 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ ഡോ. .ജയരാജ് ആലപ്പാട്ട് തുറന്നു കാണിക്കുന്നു. ഇംഗ്ലീഷില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാളത്തില്‍ റീ മേക്കും ചെയ്യുന്നു.

കഥ, തിരക്കഥ, സംവിധാനം ഡോ ജയരാജ് ആലപ്പാട്ട് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഡോ.. ബിന്ദു ജയരാജും മുഖ്യ കഥാപാത്രമായി പ്രഫ. നാഥന്‍ പീക്കും, നായികയായി ഒലീവിയ കഫും, മറ്റു കഥാപാത്രങ്ങളായി എമ്മ കാട്ടൂക്കാരന്‍, കെവിന്‍ ഗോമസ്, ജാമി ഗോമസ്, അലക്‌സ് സുള, നദ അല്‍രാജ്, ആബേല്‍ തിലലുന, കൈരളി ടിവി ഓര്‍മ്മസ്വര്‍ശം ആങ്കര്‍ ഡോ. സിമി ജസ്റ്റോ തുടങ്ങി അന്‍പതിലതികം കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തില്‍ വേഷമിടുന്നു.

പ്രശസ്ത സംഗീത സംവിധായകനായ സണ്ണി സ്റ്റീഫന്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.സൗണ്ട് എന്‍ജിനിയറായി ബെന്നി തോമസും ഡാന്‍സ് കൊറിയോഗ്രാഫറായി ലാലു പാലമറ്റവും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായി നിബു നിക്കലേവുസും മാനുവല്‍ ജോയിയും പ്രവര്‍ത്തിക്കുന്നു .ഈ ചിത്രത്തിന്‍റെ കാമറാ ചെയ്യുന്നത് ജിയോ പയ്യപ്പള്ളിയും എഡിറ്റിംഗ് ഷെല്‍വിന്‍ സാമുവലും അജിത്ത് രാജ് തങ്കപ്പനും , കോസ്റ്റ്യൂം ഡിസൈനും മേക്കപ്പും ചെയ്യുന്നത് ശാലിനി ശിവറാമും രവി കുട്ടപ്പനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ചിത്രം 2019 നവംബര്‍ ആദ്യ വാരം പ്രേഷകരില്‍ എത്തിക്കുമെന്ന് സംവിധായകന്‍ ജോ.ജയരാജ് ആലപ്പാട്ട് പറയുന്നു.

റോയി മുളകുന്നം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *