സെൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫോർ ദി പീപ്പിൾ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സലിൽ ശങ്കരൻ നിര്‍മ്മിക്കുന്ന അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ മാത്യു രണ്ടാം വരവിനൊരുങ്ങുന്നു. വിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രൺജി പണിക്കർ, നന്ദു, സുരാജ് വെഞ്ഞാറമൂട്, മേജർ കിഷോർ, അഭിരാമി, ഗീത എന്നിവർക്കൊപ്പം നിരവധി അമേരിക്കൻ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാവാലം നാരായണപ്പണിക്കർ, ജോയ് തമലം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം ജയചന്ദ്രനും റോണിറാഫേലും ചേർന്നാണ്. ചിത്രത്തിനു വേണ്ടി മംമ്ത മോഹൻദാസും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *