ഫോറന്‍സിക്കിനു ശേഷം മംമ്താ മോഹന്‍ദാസ് നായികയാകുന്ന ലാല്‍ബാഗ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാംഗ്ളൂരില്‍ ജോലി നോക്കുന്ന മലയാളി നഴ്സ് ആയിട്ടാണ് മംമ്തയുടെ കഥാപാത്രം. പ്രശാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.