നടി മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശി അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. അശ്വിന്‍റെ വീട്ടില്‍ വച്ച് കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. സെപ്തംബറിലായിരിക്കും വിവാഹം. പാലാ സ്വദേശിയായ മിയ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, വിശുദ്ധന്‍, മെമ്മറീസ് പാവാട തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *