ചേരുവകൾ:-

സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ (ഇഷ്ടമുള്ളത്)
തുവരപ്പരിപ്പ് – 200 ഗ്രാം.
പുളി – ചെറുനാരങ്ങാ വലുപ്പത്തിൽ
മഞ്ഞൾപ്പൊടി
ഉപ്പ്
കായം പൊടി – 1 ടീസ്പൂൺ.
വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില

വറത്തരയ്ക്കാന്‍
മല്ലി – 5 ടീസ്പൂൺ
മുളക് – 10 എണ്ണം
ഉലുവ – കാൽ ടീസ്പൂൺ.
കടലപ്പരിപ്പ് – 2 ടീസ്പൂൺ.
ജീരകം – 1/4 ടിസ്പൂൺ
തേങ്ങ – 2 ടീസ്പൂൺ.
കറിവേപ്പില

തയ്യാറാക്കുന്ന വിധം :-

പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചു വയ്ക്കുക. വറുത്തരയ്ക്കാനുള്ള ചേരുവകൾ എല്ലാം ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. മൂത്ത മണം വരുമ്പോൾ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക. വറുത്ത ചേരുവകൾ ആറിയശേഷം കായവും ചേർത്ത് അരച്ചെടുക്കുക.
നുറുക്കിയ പച്ചക്കറികൾ കുറച്ച് വെള്ളവും പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിയ്ക്കുക. തക്കാളി, വെണ്ടയ്ക്ക അവസാനം ഇടുക. പച്ചക്കറികള്‍ വെന്തശേഷം പരിപ്പ് ചേർത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *