ആവശ്യമുള്ള സാധനങ്ങള്‍

കൂന്തൽ -അര കിലോ
പച്ചമുളക് -5
തക്കാളി -1
സവാള -2
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലി പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 1 ടീസ്പൂണ്‍
തേങ്ങാ – കൊത്തിയെടുത്തത് (കുറച്ച്)
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

കൂന്തള്‍ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ശേഷം ആവിയിൽ നന്നായി വേവിച്ചു മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചതിനു ശേഷം സവാള, തക്കാളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തേങ്ങ കൊത്ത് എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞൾപൊടി , ഗരം മസാല, മല്ലി പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് അല്പം വെള്ളമൊഴിച്ചു ആവശ്യത്തിന് ഉപ്പു ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച കൂന്തൽ ചേർത്ത് വെള്ളം വറ്റുന്നത് വരെ നന്നായി ഇളക്കുക. കൂന്തൽ റോസ്റ്റ് റെഡി.

By admin

Leave a Reply

Your email address will not be published. Required fields are marked *