ചേരുവകള്‍

കുമ്പളങ്ങ നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
കായ് നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
പടവലങ്ങ നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
ചേന നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
കാരറ്റ് നീളത്തില്‍ അരിഞ്ഞത് – 1 കപ്പ്
മുരിങ്ങയ്ക്ക നീളത്തില്‍ അരിഞ്ഞത് – ½ കപ്പ്
തേങ്ങ ചിരികിയത് – 1 കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
ജീരകം – 1 ടീ സ്പൂണ്‍
പച്ചമുളക് – 6 എണ്ണം
മഞ്ഞള്‍പൊടി – ¼ ടീ സ്പൂണ്‍
വെളിച്ചെണ്ണ – ½ കപ്പ്
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തൈര് – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ചീനിച്ചട്ടിയില്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കുറച്ചു വെള്ളം, മഞ്ഞള്‍പൊടി ഇവചേര്‍ത്ത് മൂടി വേവിക്കുക. കഷ്ണങ്ങള്‍ നല്ലപോലെ വെന്ത് വെള്ളം വറ്റുമ്പോള്‍ അരച്ചെടുത്ത തേങ്ങ, ചെറിയ ഉള്ളി, ജീരകം, കറിവേപ്പില മിശ്രിതം ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി വയ്ക്കുക. 2 മിനിറ്റ് കഴിച്ച് തൈര് ചേര്‍ക്കുക. നല്ലതു പോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക. വളരെ സ്വാദിഷ്ഠമായ അവിയല്‍ തയ്യാര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *