മെല്‍ബോണ്‍ ബീച്ച് (ഫ്‌ളോറിഡ) : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 800 പൗണ്ട് തൂക്കമുള്ള കടലാമ മെല്‍ബോണ്‍ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്. കരയിലേക്ക് കയറി വന്ന് കൂടുണ്ടാക്കുന്നതു സമയമാകുമ്പോള്‍ തിരിച്ചുവന്നു മുട്ടയിടുന്നതിനു വേണ്ടിയാണ്.

ലെതര്‍ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ പിടി കൂടുന്നതും സൂക്ഷിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മറൈന്‍ ടര്‍ട്ടിന്‍ റിസെര്‍ച്ച് ഗ്രൂപ്പ് വക്താവ് ഡോ. കേറ്റ് മാന്‍സ് ഫീല്‍ഡ് (KATC MANS FIELD) പറഞ്ഞു.2016 മാര്‍ച്ചില്‍ ഇതേ കടലാമ ഇതിനു മുന്‍പ് കരയിലെത്തി കൂടുണ്ടാക്കി തിരിച്ചു പോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്. ഈ വര്‍ഷം ആദ്യവും ഇവ കരയിലെത്തിയിരുന്നു.

കടലാമയുടെ ശരാശരി ആയുസ് 30 വര്‍ഷമാണ്. 16 വയസ്സാകുമ്പോള്‍ മെച്യുരിറ്റിയില്‍ എത്തും. കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്.

സാധാരണ ആമകളില്‍ നിന്നും വ്യത്യസ്തമായി ലെതര്‍ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആവരണം കാണില്ല. കറുത്തതോ, ബ്രൗണോ തൊലി ആണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പവും ഉണ്ടായിരിക്കും.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *