മേരിലാൻറ് :- മേരിലാൻറ് യൂണിവേഴ്സിറ്റി പ്ലാന്റ് സയൻസ് ആൻറ് ലാൻറ് സ്കേകേപ്പ് അഗ്രിക്കൾച്ചർ വിഭാഗം അസിസ്റ്റൻറ് പ്രൊഫ. നിധി റാവത്തിന് ബയോളജിക്കൽ സയൻസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ കരിയർ അവാർഡ്.

ചെടികളുടെ ജനിതകമാറ്റത്തെക്കുറിച്ചും ഫംഗൽ പാത്തൊജൻസിനെ കുറിച്ചും നടത്തുന്ന ഗവേഷണത്തിനാണ് 50,000 ഡോളറിന്റെ അവാർഡ് ലഭിച്ചിരിക്കുന്നത്. മേരിലാൻറ് സംസ്ഥാനത്തെ കാർഷിക വിളകളായ ഗോതമ്പ്, ബാർളി എന്നിവയിൽ കണ്ടുവരുന്ന രോഗത്തെ കുറിച്ച് പഠനം നടത്തി,രോഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഫെഡറൽ സംസ്ഥാന ഗവൺമെൻറുകൾക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ടി നടത്തുന്ന ഗവേഷണങ്ങളെ പ്രോൽസാഹിപ്പിക്കാൻ തീരുമാനിച്ചത്.

നിധിക്ക് ലഭിച്ചിരിക്കുന്ന അവാർഡ് അടുത്ത തലമുറയിലെ വളർന്നു വരുന്ന ശാസ്ത്രജ്ഞർത്തും പ്രചോദനം നൽകുമെന്നും അവരെ കൂടി ഈ മിഷനിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.

എനിക്ക് ലഭിച്ചിരിക്കുന്ന അവസരം ഗവേഷണങ്ങൾക്ക് മാത്രമല്ല, കർഷകരെ ശരിയായ രീതിയിൽ കാർഷിക വൃത്തി പരിശീലിപ്പിക്കുന്നതിനും വിളകൾ വർദ്ധിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്തുമെന്ന് അവാർഡ് ലഭിച്ച ശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയിൽ റാവത്ത് പറഞ്ഞു.
2009-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പ്ളാന്റ് ബയോടെക്നോളണ്ടിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഇവർ എച്ച് എൽ ബി.ജി.യൂണിവേഴ്സിറ്റി (ഇന്ത്യ) യിലെ ഗോൾഡ് മെഡൽ ജേതാവ് കൂടിയാണ്.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *