ഫ്‌ളോറിഡ: യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീടു ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയും ചെയ്ത കേസില്‍ 37 വര്‍ഷം ജയിലില്‍ കഴിഞ്ഞയാളെ വിട്ടയച്ചു. റോബര്‍ട്ട് ഡബോയ്‌സിനെയാണു (55) കുറ്റക്കാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. 1983 ല്‍ ടാംമ്പയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ റോബര്‍ട്ട് അറസ്റ്റു ചെയ്യപ്പെട്ടു. പിന്നീട് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു. ടാംമ്പ മാളില ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്കുള്ള യാത്രയില്‍ ബാര്‍ബറ എന്ന യുവതിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണു പ്രൊസിക്യൂഷന്‍ വാദം.

റോബര്‍ട്ട് നിരപരാധിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ഡിഎന്‍എ ഉള്‍പ്പെടെയുള്ള തെളിവുകള്‍ക്കു യാതൊരു അടിസ്ഥാനമില്ലെന്നും 2018 ല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണു റോബര്‍ട്ട് കുറ്റക്കാരനല്ലെന്നു കണ്ടെത്തി മോചനത്തിനു കോടതി ഉത്തരവിട്ടത്.

ഫ്‌ലോറിഡാ ബോളിങ്ങ് ഗ്രീന്‍ ജയിലില്‍ നിന്നും പുറത്തുവന്ന റോബര്‍ട്ടിനെ സ്വീകരിക്കാന്‍ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. ജീവിതത്തിന്റെ നല്ലൊരുഭാഗം ജയിലില്‍ കഴിയേണ്ടിവന്നതില്‍ വേദനയുണ്ടെന്നു റോബര്‍ട്ട് പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *