ന്യുയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് മാർത്തോമ്മ സെന്ററിൽ നിന്നും ഹോശാന ഞായറായ ഇന്നത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ ഇന്ന് ദർശിക്കാവുന്നതാണ്.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന മലയാളത്തിലുള്ള ശുശ്രുഷ ന്യുയോക്ക് സമയം ഇന്ന് രാവിലെ 10 മണിക്ക് ആണ് തൽസമയം സംപ്രേഷണം ചെയ്യുന്നത്.

ഏപ്രിൽ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് ന്യുയോർക്ക് സമയം 7 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും, ഏപ്രിൽ 10 ദുഃഖവെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന മൂന്നു ഭാഗങ്ങളിലായിട്ടുള്ള ശുശ്രുഷയും, ഏപ്രിൽ 12 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ശുശ്രുഷയും മാർത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ഈ ശുശ്രുഷകൾ www.marthomanae.org/live എന്ന ഭദ്രാസന വെബ്സൈറ്റിലൂടെ വിശ്വാസികൾക്ക് ദർശിക്കാവുന്നതും ഈ ശുശ്രുഷകളിൽ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തിൽ പങ്കെടുക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *