ഡാലസ് : ഡാലസിലെ സ്റ്റെ അറ്റ് ഹോം ഏപ്രില്‍ വരെ തുടരുമെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്‍കിന്‍സ് വെള്ളിയാഴ്ച (ഏപ്രില്‍ 3) വൈകിട്ട് വ്യക്തമാക്കി.

കൗണ്ടിയിലെ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ മെയ് 20 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു. സ്റ്റേ അറ്റ് ഹോം മെയ് 20 വരെ നീട്ടിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു വിശദീകരണവുമായി ജഡ്ജി രംഗത്തെത്തിയത്.

ഏപ്രില്‍ 30 വരെയുള്ള സ്ഥിതി ഗതികള്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ സ്റ്റെ അറ്റ് ഹോം ഉത്തരവ് നീട്ടുമെന്നും ജഡ്ജി അറിയിച്ചു.കൊറോണ വൈറസ് നിയന്ത്രണാതീതമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ മാസ്ക്ക്, ഗ്ലൗസ് തുടങ്ങിയ സ്വയ രക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.

മാര്‍ച്ച് 10 ന് ഡാലസില്‍ കൗണ്ടിയില്‍ ആദ്യമായി കോവിഡ് 19 കണ്ടെത്തിയതു മുതല്‍ ഏപ്രില്‍ 3 വെള്ളിയാഴ്ച വൈകിട്ട് വരെ 921 പോസിറ്റീവ് കേസ്സുകളും 17 മരണവും ഉണ്ടായതായി ഔദ്യോഗീകമായി അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നീട്ടിയതോടെ മാര്‍ച്ച് ആദ്യവാരം മുതല്‍ ഡാലസ് കൗണ്ടിയില്‍ അടഞ്ഞു കിടക്കുന്ന ദേവാലയങ്ങള്‍ ഏപ്രില്‍ അവസാനം വരെ അടഞ്ഞു തന്നെ കിടക്കേണ്ടിവരും. ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കരുതുന്ന കഷ്ടാനുഭവ ഹാശാ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ചരിത്രത്തിലാദ്യമായിട്ടാണ് ദേവലയങ്ങളില്‍ വച്ചു നടത്താന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുന്നതെന്ന് വൈദികരും മുതിര്‍ന്നവരും ഒരേ പോലെ അഭിപ്രായപ്പെടുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *