ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation ,America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും സെപ്റ്റംബർ 14നു ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945 , CR 58, മാൻവെൽ, ടെക്സാസ് 77578) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ, ഇകെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം ,കാഴ്ച, കേൾവി തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ളൂഷോട്ട് നൽകുന്നതാണ് . ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. .

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക

ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *