ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘പൊന്നോണം 2019’ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടുന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്ക് വിഭവസമൃദ്ധമായ തിരുവോണ സദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. പ്രമുഖ കലാ സംവിധായകനും അണിയറ ശില്‍പ്പിയുമായ തിരുവല്ല ബേബി സംവിധാനവും ഫ്രെഡ് കൊച്ചിന്‍ കോര്‍ഡിനേഷനും നിര്‍വ്വഹിക്കുന്ന നൃത്തസംഗീത ചരിത്ര നാടകം ‘മഹാബലി’ അവതരിപ്പിക്കും. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും അംഗങ്ങളും കഥാപാത്രങ്ങളായി വേഷമിടുന്നു.

കള്ളവും ചതിയുമില്ലാത്ത സമ്പല്‍ സമൃദ്ധിയുടെ നല്ലകാലങ്ങള്‍ മലയാളക്കരക്ക് സമ്മാനിച്ച മാവേലിത്തമ്പുരാനെ വരവേല്‍ക്കുവാന്‍ ചെണ്ടമേളവും, താലപ്പൊലിയും, തിരുവാതിരയുമൊക്കെ അരങ്ങു തകര്‍ക്കുന്നതോടൊപ്പം ങഅടക സ്ക്കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങള്‍, ഗാനങ്ങള്‍ തുടങ്ങിയ വിവിധയിനം കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും.

ക്യാപ്റ്റന്‍ രാജുഫിലിപ്പ് ആണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ കോര്‍ഡിനേറ്റര്‍. തോമസ് തോമസ് പാലത്തറ (പ്രസിഡന്റ്), ഫ്രെഡ് കൊച്ചിന്‍ (വൈസ് പ്രസിഡന്റ്), റീനാ സാബു(സെക്രട്ടറി), റജി വര്‍ഗീസ് (ട്രഷറര്‍), ഏലിയാമ്മ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റി പൊന്നോണം 2019 അവിസ്മരണീയമാക്കുവാന്‍ പ്രവര്‍ത്തിച്ചുവരുന്നു.

വര്‍ണ്ണശബളമായ തിരുവോണാഘോഷ പരിപാടിയിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി തോമസ് തോമസ് പാലത്തറ, റീനാ സാബു, റജി വര്‍ഗീസ്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് പാലത്തറ (917 499 8080), റീനാ സാബു (718 581 6685), റജി വര്‍ഗീസ് (646 708 6070), രാജു ഫിലിപ്പ് (917 854 3818).

Venue: St.George Orthodox Church, 28 Sunset AVE, Staten Island, NY.10314

Date: Sunday, September 1st @ 12 noon.

ബിജു ചെറിയാന്‍ (പി.ആര്‍.ഒ)അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *