വാഷിംഗ്ടണ്‍ ഡി സി: യു എസ് മിലിട്ടറിയില്‍ സേവനം അനുഷ്ടിക്കുന്നതിനിടയില്‍ അപകടത്തില്‍ സ്ഥിരം വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംമ്പ് ആഗസ്റ്റ് 21 ബുധനാഴ്ച ഒപ്പുവെച്ചു.

കെന്റുക്കി ലൂയിസ് വില്ലായില്‍ അമേരിക്കന്‍ വെറ്ററന്‍സ് നാഷന്‍സ് നാഷണല്‍ കോണ്‍ഫ്രന്‍സില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് ട്രംമ്പ് ഉത്തരവില്‍ ഒപ്പിട്ടത്. ട്രംമ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഫ്രന്‍സ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ച ആയിരക്കണക്കിന് വിമുക്തഭടന്മാരുടെ കട ബാധ്യതയാണ് ഇത്മൂലം ഇല്ലാതായിരിക്കുന്നതെന്നും, അവരെ ആദരിക്കുക കൂടിയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംമ്പ് പറഞ്ഞു.

50000 ത്തിലധികം വികലാംഗരായ വിമുക്ത ഭടന്മാര്‍ക്കാണ് ഈ ഉത്തരവിലൂടെ ഫെഡറല്‍ സ്റ്റുഡന്റ് ലോണിന്റെ താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതെന്നും വിശദ പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ട്രംമ്പ് കൂട്ടിച്ചേര്‍ത്തു. ലോണ്‍ ഫൊര്‍ഗിവ്‌നസ് പ്രോഗ്രാം നടപ്പാക്കുമെന്ന് 2020ലെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെര്‍ണി സാന്റേഴ്‌സും, എലിസബത്ത് വാറനും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 1.6 ട്രില്യണ്‍ വിദ്യാഭ്യാസ വായ്പയാണ് നല്‍കിയിരിക്കുന്നത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *