ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 18-നു ഞായറാഴ്ച ക്വീന്‍സിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വച്ചു റീജിയനിലുള്ള ഒമ്പത് സംഘടനകളുടെ പ്രതിനിധികളേയും കൂട്ടി യോഗം കൂടി. റീജിയണല്‍ വൈസ് പ്രസിഡന്റ് കുഞ്ഞ് മാലിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം പങ്കെടുത്തു. ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജയിംസ് മാത്യു എല്ലാവരേയും സ്വാഗതം ചെയ്തു സംസാരിച്ചു.

ഫോമ സെക്രട്ടറിയായി 2020-ല്‍ മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിനും, ട്രഷററായി മത്സരിക്കുന്ന തോമസ് ടി. ഉമ്മനേയും വിജയിപ്പിക്കുന്നതിനായി റീജിയന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും, എല്ലാ അസോസിയേഷനുകളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കൂടാതെ ഈ സ്ഥാനങ്ങള്‍ ഒഴികെ മറ്റേത് സ്ഥാനങ്ങളിലേക്കും ആരെങ്കിലും മത്സരത്തിനു വന്നാല്‍ അവരേയും പിന്തുണയ്ക്കുന്നതിനും യോഗം തീരുമാനമെടുത്തു. 2020 മെയ് മാസം ആദ്യത്തെ ആഴ്ച റീജിയണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുന്നതിനു കണ്‍വീനര്‍ സഖറിയാ കരുവേലിയെ ചുമതലപ്പെടുത്തി.

ജോസ് ഏബ്രഹാം 2020-ലെ ക്രൂയിസ് കണ്‍വന്‍ഷനെപ്പറ്റി വിശദമായി സംസാരിച്ചു. യോഗത്തിനു മുന്‍ ഫോമ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ചാക്കോ കോയിക്കലേത്ത്, ബെഞ്ചമിന്‍ ജോര്‍ജ്,. അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍, ജുഡീഷ്യറി കമ്മിറ്റി സെക്രട്ടറി ഫിലിപ്പ് മഠത്തില്‍, ജോസ് ചുമ്മാര്‍, ജോര്‍ജ് തോമസ്, അജിത് ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, സഖറിയാ കരുവേലി, ഡിന്‍സില്‍ ജോര്‍ജ്, മാത്യു വര്‍ഗീസ്, ബേബി ജോസ്, ഇടുക്കുള ചാക്കോ, ഷാജി മാത്യു, സജി ഏബ്രഹാം, സണ്ണി കോന്നിയൂര്‍, വര്‍ഗീസ് ജോസഫ്, ജോയ്ക്കുട്ടി തോമസ്, വിജി ഏബ്രഹാം, മെര്‍ലിന്‍ ഏബ്രഹാം, ഇടുക്കുള ചാക്കോ, തോമസ് കോലടി, ജയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ ഒത്തൊരുമയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.

യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ പൊന്നച്ചന്‍ ചാക്കോ നന്ദി അറിയിച്ചു. ഡിന്നറോടെ യോഗം സമാപിച്ചു. മെട്രോ റീജിയന്‍ പി.ആര്‍.ഒ ഫിലിപ്പ് മഠത്തില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *