ഫിലഡല്‍ഫിയ: ചരിത്രനഗരമായ ഫിലഡല്‍ഫിയയിലെ ക്രിസ്‌തോസ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ പോക്കണോസില്‍ നടന്ന 20-മത് ഭദ്രാസന യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനചടങ്ങിലെ പ്രധാന ആകര്‍ഷണമായ സുവനീര്‍ പ്രകാശനം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.

അടൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ പൗലോസ് തിരുമേനിക്ക് ആദ്യപ്രതി കൈമാറി. ശ്രീ.ജസ്റ്റിന്‍ ജോസ് സുവനീറിന്റെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ചു. Be the higth: Walk in the Light എന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയത്തെ ആസ്പദമാക്കി പ്രമുഖ ക്രിസ്തീയ ഗ്രന്ഥ രചയിതാക്കള്‍ എഴുതിയ ലേഖനങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് കോണ്‍ഫറന്‍സ് ഉദഘാടനചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ട സുവനീര്‍. ഭദ്രാസനത്തിലെ യുവജനസഖ്യാംഗങ്ങള്‍ മറ്റു ലേഖനങ്ങളും കഥകളും, കവിതകളും ഈ സ്മരണികയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.

അമേരിക്കയില്‍ നിന്നുള്ള വ്യവസായ പ്രമുഖരും, അഭ്യുദയകാംഷികളും കോണ്‍ഫറന്‍സിനെ ആശംസകള്‍ അറിയിച്ചുകൊണ്ട് പരസ്യങ്ങളും ചിത്രങ്ങളും നല്‍കി സഹായിച്ചിട്ടുണ്ട്. സഹകരിച്ച ഏവരോടും ഉള്ള നന്ദി ചടങ്ങില്‍ സുവനീര്‍ കണ്‍വീനര്‍ ശ്രീ. ജസ്റ്റിന്‍ ജോസ് അറിയിച്ചു. സുവനീര്‍ മികവുറ്റതാക്കുന്നതിന് റവ.അനീഷ് തോമസ് തോമസ്, ശ്രീ.ജസ്റ്റിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. സുവനീറിനെ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *