ഫിലാഡൽഫിയാ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണ്‍ യുവജനോത്സവം 2019 ഒക്ടോബർ 19 – ന് ശനിയാഴ്ച രാവിലെ 8.00 മുതല്‍ വൈകിട്ട് 8:00 വരെ ഫിലാഡല്‍ഫിയ സെൻറ്: തോമസ് സീറോ മലബാർ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു (608 Welsh Road , Philadelphia , PA 19115). രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെ നീണ്ടുനിൽക്കുന്ന ഈ യുവജനോത്സവം ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും മികച്ച അഭിഭാഷകനുമായ അഡ്വക്കേറ്റ് ജോസ് കുന്നേൽ, 2018 -ലെ കേരളാ സ്റ്റേറ്റ് ബെസ്റ്റ് ചൈൽഡ് ആർട്ടിസ്ററ് അവാർഡ് ജേതാവായ റിഥുൻ ഗുജ്‌ജാ എന്നിവർ ഒത്തുചേർന്ന് ചേർന്ന് ഉദ്ഘാടനം ചെയ്യും .

പെൻസിൽവാനിയാ, ന്യൂ ജേഴ്‌സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കാനായി മുൻ വർഷങ്ങളെക്കാളും കൂടുതൽ മത്സരാത്ഥികൾ ഈ വർഷം മത്സര രംഗത്തുണ്ട് . മത്സരാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് വിവിധയിനങ്ങൾക്കായി നാല് വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്. യുവജനോത്സവത്തിലെ മത്സരവിഭാഗങ്ങളുടെ വിധി നിർണ്ണയത്തിനായി അതാത് തലത്തിലെ പ്രഗത്ഭരായ വ്യക്തികളാണ് വിധികർത്താക്കളായി എത്തുന്നത്. സൂക്ഷ്മവും, സുതാര്യവുമായ രീതിയിലായിരിക്കും മത്സരങ്ങളുടെ നടത്തിപ്പുകളും, ക്രമീകരണങ്ങളും.

ഫോമാ മിഡ് -അറ്റ്ലാന്റിക് റീജിയണിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആർട്ട്സ് ചെയർമാൻ തോമസ് ഏബ്രാഹാം, ട്രഷറാർ ജോസഫ് സക്കറിയാ, റീജിയണൽ പി.ആർ. ഓ. രാജു ശങ്കരത്തിൽ എന്നിവർ അറിയിച്ചു. അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഏബ്രാഹാം (ആർട്ട്സ് ചെയർമാൻ: 267 235 8650 , ബോബി തോമസ് ( റീജിണല്‍ വൈസ് പ്രസിഡന്റ് ) 862 812 0606, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ജോസഫ് സക്കറിയാ (ട്രഷറര്‍ ) 215 252 0443, രാജു ശങ്കരത്തിൽ (പി. ആർ. ഓ) 215 681 9852.

രാജു ശങ്കരത്തിൽ – ഫോമാ ന്യൂസ് ടീം

By admin

Leave a Reply

Your email address will not be published. Required fields are marked *