ന്യൂ യോർക്ക് : ഫൊക്കാന ഭാരവാഹികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ന്യൂ യോർക്കിൽ ചർച്ചകൾ നടത്തി . അമേരിക്കൻ സിറ്റിസൺ എടുത്തതിന് ശേഷം തൊണ്ണൂറു ദിവസത്തിനുള്ളിൽ ഇന്ത്യൻ പാസ്പോര്ട്ട് സറണ്ടർ ചെയ്യണം എന്നതാണ് നിയമം, ഇങ്ങനെ സറണ്ടർ ചെയ്യുബോൾ $175 ഫീ ആയി ചാർജ് ചെയുന്നത്. ഈ ഫീ വളരെ കൂടുതൽ ആണെന്നും ഇത് കുറക്കുകയും അതുപോലെ തൊണ്ണൂറു ദിവസത്തിനു ശേഷം സറണ്ടർ ചെയ്യുന്ന ഇന്ത്യൻ പാസ്സ്പോർട്ടുകൾക്കു ലേറ്റ് ഫീ ചാർജ് ചെയ്യുന്നതും നിർത്താലാക്കണം എന്ന് ഫൊക്കാന ഭാരവാഹികൾ മന്ത്രിയോടെ ഒരു നിവേദനത്തിൽ ആവിശ്യപ്പെട്ട്.

ന്യൂ യോർക്കിൽ എത്തിയ മന്ത്രിയെ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ, ട്രഷർ സജിമോൻ ആന്റണി, നാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, മുൻ സെക്രട്ടറി ടെറൻസൺ തോമസ്,അജിത് ഹരിഹരൻ എന്നിവരാണ് ചർച്ചകൾ നടത്തിയത്.

ഒ.സി.ഐ. കാര്‍ഡ് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) അപേക്ഷാ പ്രക്രിയ ലളിതമാക്കിയ ഇന്ത്യന്‍ എംബസി യുടെ പ്രവർത്തനത്തെ ഫൊക്കാന അഭിനന്ദിച്ചു.രണ്ട് ഘട്ടങ്ങളായുള്ള അപേക്ഷക്ക് പകരം,ഇനി മുതല്‍ ഒസിഐ അപേക്ഷയുംബന്ധപ്പെട്ട രേഖകളും നേരിട്ട് https://ociservices.gov.in എന്നവെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ മതി. ഒ.സി.ഐ. കാര്‍ഡ് അപ്ലൈ ചെയ്യുന്നവർക്ക് ഉള്ള അപ്ലിക്കേഷൻ പ്രോസസ്സ് ലളിതമാക്കിയത് അഭിനന്ദാർഹമാണെന്ന് ഫൊക്കാന നേതാക്കൾ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *