ചിക്കാഗോ:1969 ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ യുവജന സംഘടനയായ കെ.സി.വൈ.എല്‍ന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തക ഒരുമിക്കുന്ന തലമുറകളുടെ സംഗമം എന്ന പേരില്‍ ചിക്കാഗോയി വച്ച് നടത്തുന്ന സംഗമത്തിന്റെ നിര്‍വഹിച്ചു.

കെ.സി.വൈ.എല്‍. സംഘടനയിലൂടെ കടന്നുപോയി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന മുന്‍ കെ.സി.വൈ.എല്‍ അംഗങ്ങളുടെ ഗ്ലോബല്‍ മീറ്റ് നവംബര്‍ 1, 2, 3 തീയതികളില്‍ ചിക്കാഗോ സെ.മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്. ഇതിന്റെ കിക്കോഫ് സെപ്തംബര്‍ 29 ന് ഞായറാഴ്ച ഉച്ചക്ക് സെ.മേരീസ് പള്ളി ഹാളില്‍ വച്ച് സാമൂഹ്യ പ്രവര്‍ത്തകനും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമിനി പ്രസിഡന്റുമായ ഫ്രാന്‍സിസ് കിഴക്കേകുറ്റില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് സെ.മേരീസ് ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ തുടങ്ങിയ കാലം മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി പേര്‍ തദവസരത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. അഭിവന്ദ്യ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്ന ഈ ഗ്ലോബല്‍ സംഗമത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സിറിയക് ജോസഫ്. , തോമസ് ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്എം.എല്‍.,കെ സി സി എന്‍ എ പ്രെസിഡന്‍റ് അലക്‌സ് മഠത്തില്‍താഴെ ,ക്‌നാനായ വികാരി ജനറാള്‍മാര്‍, ആഗോള ക്‌നാനായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സാന്നിധ്യമരുളും.

അതുപോലെ തന്നെ കെ.സി.വൈ.എല്‍ സംഘടനയിലൂടെ വളര്‍ന്നു ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന വിവിധ ക്‌നാനായ അല്‍മായ സംഘടനാ നേതാക്കളുള്‍പ്പെടെ, നാട്ടിലും വിദേശത്തുമുള്ള കെ.സി.വൈ.എല്‍ മുന്‍ അതിരൂപത ഫൊറോനാ യൂണിറ്റ് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പൊതുസമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, പഴയ ബാച്ച് സംഗമങ്ങള്‍, പാനല്‍ ഡിസ്കഷനുകള്‍, കെ.സി.വൈ.എല്‍ ചരിത്ര അവതരണങ്ങള്‍ തുടങ്ങി സംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും തങ്ങളുടെ കെ.സി.വൈ.എല്‍ പ്രവര്‍ത്തന കാലഘട്ടത്തിലേക്ക് തിരികെ പോകുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് സംഘാടകര്‍ ഈ പരിപാടികള്‍ അണിയിച്ചൊരുക്കുന്നത്.

സംഗമത്തിന്റെ വിവിധ പരിപാടികള്‍ ഭംഗിയായി ഒരുക്കുന്നതിന് വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

കെ സി എസ് പ്രെസിഡന്‍റ് ഷിജു ചിറയത്തില്‍, ഫാ ബീന്‍സ് ചേത്തലില്‍, സാജു കണ്ണമ്പള്ളി, ദീപാ മടയനകാവില്‍, ലിന്‍സണ്‍ കൈതമല, ബിജു കെ ലൂക്കോസ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജസ്റ്റിന്‍ തെങ്ങനാട്ട്, സാബു നെടുവീട്ടില്‍, മാത്യു തട്ടാമറ്റം,ജോണിക്കുട്ടി പിള്ളവീട്ടില്‍, റ്റാജു കണ്ടാരപ്പള്ളില്‍, റൊണാള്‍ഡ് പൂക്കുമ്പേല്‍, സിബി കൈതക്കത്തൊട്ടി, അജോമോന്‍ പൂത്തുറയില്‍, സഞ്ജു പുളിക്കത്തൊട്ടി, ലിന്‍സ് താന്നിച്ചുവട്ടില്‍, ആല്‍വിന്‍ പിണറ്കയില്‍, ക്രിസ് കട്ടപ്പുറം, ജീവന്‍ തൊട്ടികാട്ട്, സിനി നെടുംതുരുത്തിയില്‍, ജോണ്‍ പാട്ടപ്പതി, സണ്ണി മേലേടം, ഷിനു ഇല്ലിക്കല്‍ എന്നിവര്‍ കിക്കോഫ് പരിപാടിക്ക് പങ്കെടുക്കുകയും, നേത്യത്വം നല്‍കുകയും ചെയ്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *