ന്യൂജേഴ്‌സി: 2020 ജൂലൈ 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തർദ്ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ 2019 ഡിസംബർ 31 ന് അവസാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ അറിയിച്ചു. അമേരിക്കയിലെ മാമാങ്കം എന്നാണ് ഫൊക്കാന കണ്‍വന്‍ഷനെ പൊതുവെ അറിയപ്പെടുന്നത്.

$995 (family of 2), $1295 (family of 4) എന്നതാണ് ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍. ജനുവരി 1 ന് ശേഷം ഇത് $1295 (family of 2), $1600 (family of 4) എന്ന നിരക്കിലേക്കു മാറും.

ഫൊക്കാനായുടെ ക്ഷണം സ്വീകരിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളും, പ്രമുഖ ബിസിനസ്സ് കാരും, ഇന്ത്യയിലെ പ്രമുഖരായ വ്യക്തികൾ, സാഹിത്യകാരന്മാർ, കേരളത്തിലെ മുഖ്യധാരാ സിനിമ താരങ്ങൾ, കേന്ദ്ര മന്ത്രിമാർ, കേരള മന്ത്രിമാർ, എം.പി മാർ, എം.എൽ.എ മാർ തുടണ്ടി നിരവധി പ്രമുഖ വ്യക്തികൾ ഈ അന്തർദ്ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ലോകത്തു പ്രവാസം നേരിടുന്ന മലയാളി സമൂഹത്തെ ഒരു ചരടിൽ കോർത്തിണക്കുയാണ് ഫൊക്കാനയുടെ ആത്യന്തിക ലക്ഷ്യം.

അപ്രതീക്ഷിതമായുണ്ടായ രജിസ്‌ട്രേഷന്‍ മുന്നേറ്റം കൊണ്ട് കണ്‍വന്‍ഷന്‍ വേദിയായ ബാലിസ് കാസിനോ റിസോർട്ടിൽ റിസര്‍വ്വ് ചെയ്തിരുന്ന മുറികളെല്ലാം തന്നെ തിരുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇനിയും വളരെ അധികം റീജിയനുകളിലും , അംഗ സംഘടനകളുടേയും കിക്ക് ഓഫുകള്‍ നടക്കാനിരിക്കെ കൂടുതൽ രജിസ്‌ട്രേഷന്‍ വന്നാൽ അവർക്കു ഏര്‍ലി ബേഡ് സ്‌പെഷ്യല്‍ നിരക്കുകള്‍ കഴിയുകയില്ലന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി വിലയിരുത്തുന്നു. അതിനാൽ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്ന് കൺവെൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ അറിയിച്ചു.

കണ്‍വന്‍ഷനു മുന്നോടിയായി യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങള്‍ റീജിയന്‍ തലങ്ങളില്‍ സംഘടിപ്പിക്കുകയും നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയില്‍ അവരെ ആദരിക്കുകയും ചെയ്യും. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന പരിപാടികൾ ആണ് ഈ കണ്‍വന്‍ഷനിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഈ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വിജയകരമാക്കാന്‍ അമേരിക്കന്‍ മലയാളികളുടെ പരിപൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും കണ്‍വന്‍ഷനില്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നതായും ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോൻ ആന്റണി, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ് ,എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ് കൺവെൻഷൻ ചെയർ ജോയി ചക്കപ്പൻ, നാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ എന്നിവര്‍ അറിയിച്ചു.

രെജിസ്ട്രേഷൻ ഫോംസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫിൽ ചെയ്യ്ത ഫോംസ് ചെക്ക് സഹിതം ഫോമിലെ അഡ്രസ്സിൽ അയച്ചു കൊടുക്കാവുന്നതാണ് : കൂടുതൽ വിവരങ്ങൾക്ക് :www.fokanaonline.org

By admin

Leave a Reply

Your email address will not be published. Required fields are marked *