വാഷിംഗ്ടണ്‍ ഡി സി: കാശ്മീരിലെ ഇപ്പോള്‍ നിലവിലുള്ള സ്ഥിതിഗതികളെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു യു എസ് കോണ്‍ഗ്രസ്സിലെ ഡേവിഡ് കോളിന്‍, ഡിന ടെറ്റ്‌സ്, ആന്റിലവിന്‍ ഉള്‍പ്പെടെ ആറംഗങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ധന് കത്തയച്ചു. ഒക്ടോബര്‍ 24 വ്യാഴാഴ്ചയാണ് കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയത്.

ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റിക്ക് മുമ്പാകെ ഒക്ടോബര്‍ 16 ന് ഇന്ത്യന്‍ അംബാസഡര്‍ വിശദീകരണം നല്‍കിയതിന് ശേഷം ജമ്മു കാശ്മീരിലെ സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടോ എന്നാണ് കത്തിലെ പ്രസക്ത ഉള്ളടക്കം. ജമ്മു കാശ്മീരില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി അറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്റ്റിങ്ങ് അസി. സെക്രട്ടറി ആലിസ് വെല്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയില്‍ ജമ്മുകാശ്മീരിന്റെ സ്ഥിതിയില്‍ ആശങ്ക അറിയിച്ചിരുന്നു.

ലാന്റ്‌ലൈന്‍ ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചു എന്ന് പറയുന്നുണ്ടെങ്കിലും, മൊബൈല്‍, ഇന്റര്‍നെറ്റ്, പ്രീപെയ്ഡ് ഫോണ്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ടോ എന്നും ഇവര്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. കാശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ അയവു വരുത്തി ജനങ്ങള്‍ക്ക് അവരുടെ താമസസ്ഥലത്തേക്ക് മടങ്ങിവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും, വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജമ്മുകാശ്മീരില്‍ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയോ, ജനങ്ങള്‍ കൂട്ടുകൂടുന്നത് തടയുന്നതിന് റമ്പര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുന്നത് തുടരുന്നുണ്ടോ എന്നും ഇവര്‍ കത്തില്‍ ചോദിച്ചു. സാമ്പത്തിക പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഗവണ്മെണ്ട് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എന്ന് പുനഃസ്ഥാപിക്കുമെന്ന് യു എസ് സെനറ്റര്‍മാര്‍ കത്തില്‍ വിശദീകരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *