ഹൂസ്റ്റണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് ഭാര്യയുടെ ആറ് കുടുംബാംഗങ്ങളെ വധിച്ചു പ്രതികാരം നടത്തി. ഈ സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സെപ്റ്റംബര്‍ 26 വ്യാഴാഴ്ച ടെക്‌സസ് ജൂറി വിധിച്ചു.

പ്രതി കരുതികൂട്ടി നടത്തിയ കൊലപാതകമാണിതെന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നും, മാനസിക വിഭ്രാന്തിയാണിതിന് പ്രേരിപ്പിച്ചതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കിം ഓഗ് പറഞ്ഞു.പരോളില്ലാതെ ജീവപര്യന്തം തടവോ, വധശിക്ഷയോ ലഭിക്കുമെന്നാണ് അറ്റോര്‍ണി അഭിപ്രായപ്പെട്ടത്.

2014ലായിരുന്നു സംഭവം. റൊണാള്‍ഡ് ഹാസ്ക്കല്‍ (39) ഭാര്യയുടെ സഹോദരന്‍ സ്റ്റീഫന്‍ സ്റ്റെ (39), ഭാര്യ കേറ്റി, ഇവരുടെ നാല് മക്കള്‍ എന്നിവരെ ഹൂസ്റ്റണിലുള്ള വീട്ടില്‍വെച്ച് നിലത്ത് കമഴ്ന്ന് കിടക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഓരോരുത്തരെയായി തലക്ക് വെടിവെച്ചാണ് കൊലപ്പെടുത്തിയച്. ഏഴാമത് 15 വയസ്സുള്ള പെണ്‍കുട്ടിക്ക് വെടിയേറ്റുവെങ്കിലും ചികിത്സക്ക് ശേഷം ജീവന്‍ തിരിച്ചു കിട്ടി. (കൊല്ലപ്പെട്ട കുട്ടികള്‍ നാല് മുതല്‍ 13 വരെയുള്ള വരെയുള്ളവരായിരുന്നു).

ഇവരെ വധിക്കണമെന്ന് തന്റെ ചെവിയില്‍ ആരോ മന്ത്രിക്കുന്നതുപോലെ തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദം ജൂറി തള്ളി.

യാതൊരു ഭാവഭേദവുമുല്ലാതെയാണ് ജൂറിയുടെ വിധി പ്രതി ശ്രവിച്ചത്. വിധി നിരാശാജനകമാണെന്ന് പ്രതിയുടെ അറ്റോര്‍ണി പ്രതികരിച്ചു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *