ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ചിക്കാഗോ റീജിയൻ പ്രസിഡന്റ് പ്രോ . തമ്പി മാത്യുവിന്റെ അദ്ധ്യ ക്ഷതയിൽ മൌണ്ട് പ്രോസ്‌പെക്റ്റിൽ ഉള്ള സിഎം എ ഹാളിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് മഹാത്മാ ഗാന്ധിജി യുടെ 150 -ആം ജൻമ ദിനം ആഘോഷിച്ചു .യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഐ ഓ സി ചെയര്മാനും പ്രമുഖ അമേരിക്കൻ സയന്റിസ്റ്റും, ചിന്തകനും, അനേകം വ്യവസായങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഉടമയും, ബഹു രാഷ്ട്ര തലവന്മാരുടെ ഉപദേഷ്ടാവും, ഗാന്ധിയൻ ആശയങ്ങളുടെ ഉപത്ഞാ താവും ഒക്കെ ആയ ഡോ സാം പിട്രോഡാ പ്രധാന അഥിതി ആയി പങ്കെടുത്തു കൊണ്ട് സംസാരിച്ചു .

ലോകം കണ്ട അപൂർവം ചിന്തകരിൽ ഒരാളും ലോകത്തിന് വെളിച്ചം പകരാനും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ത്തിൻറെ ദിശ മാറ്റിക്കൊണ്ട് അഹിംസ ,അക്രമരാഹിത്യം ,തുടങ്ങിയ ആയുധവുമായി ലോകത്തിന് മാതൃകയായി സ്വാതന്ത്ര്യത്തിന്റെ വെള്ളിക്കതിരുകൾ ഭാരതത്തിനു സമ്മാനിച്ച ബാപ്പുജി എന്ന് വിളിക്കപ്പെട്ടിരുന്ന മഹാത്മാ ഗാന്ധി എന്നെന്നും അനുസ്മരിക്കപ്പെടുമെന്ന് ഡോ പിട്രോഡജി പറഞ്ഞു . അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ ഭക്തി പൂർവവും ബഹുമാനത്തോടും ആദരിക്കുന്ന മഹാത്മാ ഗാന്ധിയുടെ ചിന്തകൾ എന്നെന്നും നില നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു .

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ചെയര്മാനും ചിക്കാഗോയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്റും ആയിരുന്ന തോമസ് മാത്യു പടന്നമാക്കൽ , ഐ ഓ സി കേരളാ ചാപ്റ്റർ വൈസ് പ്രസിഡണ്ടും മുൻ ചിക്കാഗോ റീജിയൻ പ്രസിഡന്റുമായ സതീ ശൻ നായർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും, ഐഒസി സ്ഥാപക നേതാവും കിന്ഫ്രാ ഡയറക്ടറും ആയ പോൾ പറമ്പി , ഐ ഓ സി യൂത്ത് ലീഡർ എ ബിൻ കുര്യാക്കോസ് ,ഗോപിയോ ഇന്റർനാഷണൽ പ്രസിഡന്റ് സണ്ണി കളത്തക്കൽ , കേരളാ അസോസിയേഷൻ പ്രസിഡന്റ് ഡോ ജോർജ് പാലമറ്റം തുടങ്ങിയ പ്രമുഖർ യോ ഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

യോഗത്തിൽ വച്ചു ഐ ഓ സി യുടെ സുഗമമായ പ്രവത്തനങ്ങൾക്ക് സഹായമായി ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് കൂടുതൽ ഭാര വാഹികളെ നിയമിക്കുന്നതിൻറെ ഭാഗമായി കേരളാ ചാപ്റ്ററിന്റെ സെക്രട്ടറി ആയി ശ്രീമതി ജെസ്സി റിൻസിയെ നിയമിച്ചു കൊണ്ട് നാഷണൽ കമ്മിറ്റി ഭാരവാഹികളായ ചെ യ ർ മാൻ തോമസ് മാത്യു പ്രസിഡന്റ് ലീല മാരെററ്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, എന്നിവർ ഒപ്പിട്ട നിയമന ഉത്തരവ് ഐ ഓ സി, യൂ എസ് എ ചെയര്മാന് ഡോ സാം പിട്രോഡാ , ഐ ഓ സി, യു എസ് എ കേരളാ ചാപ്റ്റർ നാഷണൽ ചെയര്മാന് തോമസ് മാത്യു പടന്നമാക്കൽ തുടങ്ങിയവർ ചേർന്ന് ശ്രീമതി ജെസ്സി റിൻസിക്ക്‌ കൈമാറി.

ഐ ഓ സി ചിക്കാഗോ എക്സി .വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ,ഐ ഓ സി ചിക്കാഗോ വൈസ് പ്രസിഡന്റ് ശ്രീ ഹെറാൾഡ് ഫിഗരേഡോ,ഐ ഓ സി ചിക്കാഗോ ട്രെ ഷ റർ ശ്രീ ആന്റോ കവലക്കൻ .ശ്രീ പ്രതീഷ് തോമസ് , ശ്രീ ജോസി ജെയിംസ് , . ശ്രീ അച്ചൻകുഞ്ജ്, മാത്യു,ശ്രീ കുര്യാക്കോസ് ചാക്കോ,ശ്രീ സജി തയ്യിൽ , തോമസ് പതിനഞ്ചിൽ പറമ്പിൽ ,ജോസഫ് നാഴിയൻപാറ,ഈ ശോ കുരിയൻ ,തരുൺ തയ്യിൽ , സിബി എർനാട്ട് , ജോർജ് വർഗീസ് ,സോണി പോൾ ,ത്രേസിയാമ്മ ചാക്കോ, നീനു പ്രതീഷ് , റിൻസി കുരിയൻ , ജെയിംസ് ചാക്കോ,അലക്സാണ്ടർ മാത്യു, ജെയിംസ് തലക്കൻ, തമ്പി ,തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു .

ഐ ഓ സി യുടെ സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും കൂടുതൽ അഗങ്ങളെ ചേർക്കുന്നതിനും,ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുവാൻ എല്ലാ കോൺഗ്രസ് അനുഭാവികളുടെയും സഹകരണം അഭ്യര്ഥിക്കുന്നതിനും യോഗം തീരുമാനിച്ചു . വിഭാഗ്യ ചിന്തകൾ തെരഞ്ഞെടുപ്പുകളിൽ വരുത്തുന്ന അപജയങ്ങളെ കണ്ട് ഐക്യത്തോടെ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന ഒരു കോൺഗ്രസ് കൂട്ടായ്മക്കെ ഇന്ത്യയെ രക്ഷിക്കുവാൻ സാധിക്കുവെന്ന് യോഗത്തിൽ ശക്തമായ അഭിപ്രായം ഉയർന്നു.

സജി കുരിയൻ കൃതത്ജ ത രേഖപ്പെടുത്തി . ശ്രീമതി ജെസ്സി റിൻസി യോഗത്തിന്റെ എം സി ആയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *