ഗാര്‍ലന്‍ഡ് (ഡാലസ്): മേയ് 1 ന് നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പി.സി മാത്യു ഗാര്‍ലന്റ് ഡിസിട്രിക്ട് 3യില്‍ നിന്നു മല്‍സരിക്കുന്നു. നാലു പേരാണ് ഈ സീറ്റിലേക്ക് മത്സരിക്കുന്നത്.

2005 ല്‍ ടെക്‌സസില്‍ എത്തിയ മാത്യു ഡാലസിലാണു സ്ഥിരതാമസമാക്കിയത്. ഡാലസ് ഫോര്‍ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ സംഘടിപ്പിക്കുന്ന എല്ലാ സാമൂഹ്യ സാംസ്കാരിക പരിപാടികളിലും പി.സിയുടെ സജീവ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു കവിയും എഴുത്തുകാരനുമാണു പി.സി മാത്യു.

ബിഷപ്പ് എബ്രഹാം മെമ്മോറിയല്‍ കോളജില്‍ നിന്നു ബിരുദം നേടിയശേഷം ബഹ്‌റൈനില്‍ എത്തിയ പി.സി മാത്യു സിഫന്‍സ്‌ഫോഗ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ബഹ്‌റൈനില്‍ നിന്ന് അമേരിക്കയിലെത്തിയ ശേഷം യുഎസ് ആര്‍മി കോര്‍പ് ഓഫ് എന്‍ജിനിയേഴ്‌സിലും പ്രവര്‍ത്തിച്ചിരുന്നു. ടെക്‌സസ് ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍ഷ്യുറല്‍ ഫിനാര്‍ഷ്യല്‍ എക്‌സാമിനറായും പി.സി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ ഉന്നത തസ്തികകള്‍ വഹിച്ച പി.സി ഇപ്പോള്‍ വേള്‍ഡ് മലയാളി ഗ്ലോബല്‍ വൈസ് പ്രസിഡന്റാണ്. അമേരിക്കയില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടായിരുന്നു. ഏതൊക്കെ രംഗങ്ങളില്‍ പി.സി പ്രവര്‍ത്തിച്ചിട്ടുണ്ടോ അവിടെയെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും സുഹൃത്തുക്കളില്‍ നിന്നും വിവിധ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് പി.സിയുടെ വിജയം ഉറപ്പാക്കുന്നതിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് സജീവമായ പ്രവര്‍ത്തിക്കുന്നു സിറ്റി കൗണ്‍സിലിലേക്ക് മേയറായി മല്‍സരിക്കുന്ന റോയല്‍ ഗാര്‍സിയ പി.സിയെ എന്‍ഡോഴ്‌സ് ചെയ്തത് വലിയ നേട്ടമായി കാണുന്നു. പി.സിയെ പോലുള്ള സാമൂഹ്യ സാംസ്കാരിക ചാരിറ്റി പ്രവര്‍ത്തകര്‍ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ ഭാഗഭാക്കുകളാകുന്നുവെന്നതു തന്നെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *