ന്യൂ യോർക്ക് : പ്രമുഖ കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂർ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ്‌ 9 ന് ഇന്ത്യൻ സമയം രാത്രി 7:30 ന് (ന്യൂ യോർക്ക് ടൈം രാവിലെ 10 മണി) വീഡിയോ കോൺഫറൻസ്‌ മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്‌.

ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ്‌ എന്ന് സംഘാടകർ അറിയിച്ചു. (The Pandemic and World Disorder) ദി പാൻഡെമിക് ആൻഡ് വേൾഡ് ഡിസോർഡർ എന്നതാണു പരിപാടിയുടെ വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും അവരുടെ ആശങ്കകൾ പങ്കു വെക്കുവാനും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്‌.

കോവിഡ് -19 വ്യാപനത്തിനോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളും ഇതിനുള്ളിൽ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച്‌ പറ്റിയിട്ടുണ്ട്‌. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. സംവാദം വിവിധ സോഷ്യൽ മീഡിയകളിലും ലൈവായി ടെലികാസ്റ്റ്‌ ചെയ്യപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് : ജോർജ് എബ്രഹാം : 917-544-4137.
വിശാഖ് ചെറിയാൻ – 757-756-7374, രാജീവ് മോഹൻ -336-745-8557.
വിപിൻ രാജ് – 703-307-8445, ജോസഫ് ഇടിക്കുള -201-421-5303.

ജോസഫ് ഇടിക്കുള

By admin

Leave a Reply

Your email address will not be published. Required fields are marked *