വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂണ്‍ ആരംഭം മുതല്‍ ദിവസത്തില്‍ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റും ഹെല്‍ത്ത് ആന്‍ഡ് ഹുമണ്‍ സര്‍വീസസും സംയുക്തമായി നല്‍കിയ മുന്നറിയിപ്പിലാണ് ഈ വിവരം. കോവിഡ് കേസുകള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ജൂണ്‍ മുതല്‍ ക്രമാതീതമായി വര്‍ധിക്കുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. മേയ് മൂന്നിനു പ്രസിഡന്‍റ് ട്രംപാണ് ഇതു സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

വൈറ്റ് ഹൗസിന്‍റേയോ, ടാക്‌സ് ഫോഴ്‌സിന്‍റെയോ ഔദ്യോഗിക റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്‌പോക്ക്മാന്‍ ജൂഡ് ഡീറി പറഞ്ഞു. സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഇതേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മൂവായിരം മരണത്തിനു പുറമെ ദിനംതോറും 200,000 കൊറോണ പോസീറ്റിവ് കേസുകളും ഉണ്ടാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തി ചേര്‍ന്നിട്ടുള്ളത്.2020 അവസാനത്തോടെ കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുമെന്ന് ട്രംപ് ഉറപ്പു നല്‍കി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *