ന്യൂജേഴ്സി:ഫൊക്കാനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന കൗണ്‍സില്‍ ചരിത്ര സംഭവമായി മാറി. ഇത്രയും അച്ചടക്കത്തോടും സമയ നിഷ്ഠയോടും വെര്‍ച്യുല്‍ മീറ്റിംഗ് സംഘടിപ്പിച്ച ഫൊക്കാന പ്രസിഡണ്ടും സെക്രെട്ടറിയും അടങ്ങിയ ഫൊക്കാനാ നേതൃത്വം ജനറല്‍ കൌണ്‍സിലിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അംഗങ്ങളില്‍ പലരും കാലേക്കൂട്ടി വൈകുന്നേരം 5:30 മണി മുതല്‍ തന്നെ കയറി തുടങ്ങിയിരുന്നു.

വെര്‍ച്ച്വല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുമാരെ തിരിച്ചറിഞ്ഞു മീറ്റിംഗില്‍ പ്രവേശിപ്പിക്കാനായി ടെക്‌നോളജി ചെയര്‍ പ്രവീണ്‍ തോമസിന്റെ നേതൃത്വത്തില്‍ ആറംഗ ടീം സവ്വസജ്ജമായിരുന്നു. മീറ്റിംഗ് തുടങ്ങുന്നതിനു മിനിട്ടുകള്‍ക്ക് മുന്‍പ് തന്നെ ജനറല്‍ കൗണ്‍സില്‍ നടത്തുവാനുള്ള ക്വാറം തികഞ്ഞതായി ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി അറിയിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ജോര്‍ജി വറുഗീസിന്റെ ആമുഖ പ്രസംഗത്തോടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ മീറ്റിംഗ് കൃത്യ സമയത്തു തന്നെ ആരംഭിച്ചു.

ഈ സമയത്തും വിര്‍ച്യുല്‍ വെയ്റ്റിംഗ് റൂമില്‍ കൂടി ടെക്‌നിക്കല്‍ ടീം ഡെലിഗേറ്റുമാരെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിയമാനുസ്രതം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അജണ്ട അംഗീകരിച്ച ശേഷം ജനറല്‍ കൌണ്‍സില്‍ ആരംഭിച്ചു.എലിസബത്ത് ഐപ്പ് ((വാഷിംഗ്ടണ്‍) അമേരിക്കന്‍ ദേശീയ ഗാനവും സ്റ്റെഫിന്‍ മനോജ് (ഫിലാഡല്‍ഫിയ) ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന്റെ അധ്യക്ഷ പ്രസംഗത്തോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത് .വളരെ മിതമായ വാക്കുകളില്‍ ഏറെ അര്‍ത്ഥ ഗര്‍ഭമായി ഫൊക്കാനയുടെ ഇപ്പോഴത്തെ അവസ്ഥയും മറ്റു ഭാവി പരിപാടികളും പ്രസിഡണ്ട് ജോര്‍ജി വര്ഗീസ് ജനറല്‍ കൗണ്‍സിലിനെ ബോധിപ്പിച്ചു.. .തുടര്‍ന്ന് പ്രസിഡണ്ട് പ്രമേയാനുമതികള്‍ നല്‍കി.മുന്‍ പ്രസിഡണ്ട് മാധവന്‍ നായരെ പുറത്താക്കുന്നതുള്‍പ്പെടെ 4 പ്രമേയങ്ങള്‍ ജനറല്‍ കൌണ്‍സില്‍ പാസ്സാക്കി.

വിര്‍ച്വല്‍ മീറ്റിംഗിലൂടെ ജനറല്‍ കൗണ്‍സില്‍ നടത്തുന്നതിനുള്ള അംഗീകാരം തേടിയാണ് ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി അവതരിപ്പിച്ച പ്രമേയം ട്രഷറര്‍ സണ്ണി മറ്റമനപിന്തുണച്ചു. 99 ശതമാനം പേരും പ്രമേയത്തെ പിന്തുണച്ചു.

2018-2020 നാഷണല്‍ കമ്മിറ്റി ജൂണ്‍ 11 നു നിയമവിരുദ്ധമായി പാസ്സാക്കിഎന്ന് അവകാശപ്പെടുന്ന പ്രമേയം ജനറല്‍ കൗണ്‍സില്‍ തള്ളിക്കളയുകയും അസാധുവാക്കുകായും ചെയ്തു. ഈ പ്രമേയത്തിലാണ് ഒരു വര്‍ഷം കൂടി കാലാവധി നീട്ടാനുള്ള തീരുമാനം ഉള്‍പ്പെടെ നിരവധി നിയമ വിരുദ്ധമായുള്ള തീരുമാനങ്ങള്‍ ഉണ്ടായിരുന്നത്. 2020 ജൂലൈ 28 നു പ്രഖ്യാപിച്ച 2020-2022 ഭരണസമിതിയിലേ തെരഞ്ഞെടുപ്പ് ജനറല്‍ കൗണ്‍സില്‍ വോട്ടിങ്ങിനിട്ടു അംഗീകാരം നല്കി. ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി സജിപോത്തന്‍ അവതരിപ്പിച്ച രണ്ടാമത്തെ പ്രമേയം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പിന്താങ്ങി. 98 ശതമാനം പേരാണ് പ്രമേയത്തെ അനുകൂലിച്ചത്.

ഫൊക്കാനയ്ക്കെതിരായി ചില വ്യക്തികള്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുന്നതിനും ആവശ്യാനുസരണം പണം ചിലവാകുന്നതിനും ഉള്ള അനുവാദം ട്രസ്റ്റീ ബോര്‍ഡിനെയും നാഷനല്‍ കമ്മറ്റിയേയും ജനറല്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തികൊണ്ടുള്ളതായിരുന്നു മൂന്നാമത്തെ പ്രമേയം. ഫൊക്കാന കണ്‍വെന്‍ഷന് വേണ്ടി സംഭരിച്ച ഫണ്ട് കണ്‍വെന്‍ഷന്‍ റദ്ദാക്കിയതിനെ സ്‌പോണ്‍സര്‍മാര്‍ക്ക് തുക മടക്കി നല്‍ികിയ അന്നത്തെ ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണിയുടെ നടപടിയെ ശരിവയ്ക്കുന്നതും ഈ പ്രമേയത്തില്‍ ഉള്‍ക്കൊള്ളിയച്ചിരുന്നു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ് അവതരിപ്പിച്ച പ്രമേയം പ്രവീണ്‍ തോമസ് പിന്താങ്ങി. 98 ശതമാനം പേര്‍ ഈ പ്രമേയത്തിനെ അനുകൂലിച്ചു വോട്ട് ചെയ്തു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേരത്തെ സസ്‌പെന്ഷനിലായിരുന്ന മുന്‍ പ്രസിഡന്റ് മാധവന്‍ നായരെ 5 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നതായിരുന്നു നാലാമത്തെ പ്രമേയം. 96 ശതമാനം പേര്‍ അംഗീകരിച്ചാണ് ഈ പ്രമേയം പാസ്സാക്കിയത്. ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക ഘഘഇ എന്ന പേരില്‍ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ഫൊക്കാനയെ സ്വകാര്യ കമ്പനിയായി രെജിസ്റ്റര്‍ ചെയ്ത മാധവന്‍ നായര്‍ ഫൊക്കാനയുടെ ഭരണഘടനയുടെ നഗ്നമായ ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ മാധവന്‍ നായരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതുള്‍പ്പെടുള്‍പ്പെടെ 6 ആരോപണങ്ങള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ കമ്മറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ജനറല്‍ കൌണ്‍സില്‍ സസ്‌പെന്ഷന്‍ നടത്തിയത്.

മാധവന്‍ നായരുടെ 2 വര്‍ഷ കാലാവധി അവസാനിച്ചു എന്നും ഉടനെ തന്നെ സ്ഥാനം പുതിയ കമ്മിറ്റിക്ക് കൈമാറണമെന്നും ജനറല്‍ കൌണ്‍സില്‍ നിഷ്കര്‍ഷിച്ചു. ഫൊക്കാനായുടെ ലോഗോയോ പേരോ ഉപയോഗിക്കാന്‍ മാധവന്‍ നായര്‍ക്ക് അവകാശമില്ല. കാലാനുസരണമായി ഫരണഘടനക്കു മാറ്റം വരുത്തുവാന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കോണ്‍സ്റ്റിട്യൂഷനല്‍ അമെന്‍ഡ്‌മെന്റ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് 2 വര്‍ഷത്തെ പ്രോഗ്രാം വിശദമായി അവതരിപ്പിച്ചു.

2018-20 ലേ കണക്കിന്റെ രൂപരേഖ കഴിഞ്ഞ വര്‍ഷത്തെ ട്രെഷറര്‍ സജിമോന്‍ ആന്റണി അവതരിപ്പിച്ചു. പുതിയ ടേമിലെ ബഡ്ജറ്റ് ഉചിതമായി നടപ്പിലാക്കുവാന്‍ പുതിയ കമ്മറ്റിയെ ചുമതലപ്പെടുത്തി. ചാറ്റ് ബോക്‌സില്‍ കൂടി ആവശ്യപ്പെട്ടവര്‍ക്കു ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അവസരം നല്‍കിയിരുന്നു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ് ഫൊക്കാനയില്‍ നില നില്‍ക്കുന്ന ലീഗല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സെക്രട്ടറി സാജിമോന്‍ ആന്റണി സ്വാഗതവും ട്രീഷറര്‍ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.

പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ ഉള്‍പ്പെടെ എല്ലാ പ്രസംഗികരും തങ്ങളുടെ പ്രസംഗത്തില്‍ മിതത്വം പാലിച്ചതും വോട്ടിംഗ് സൂമിലൂടെ നടത്താന്‍ ഉള്ള സംവീധാനമൊരുക്കിയതും മീറ്റിംഗിന്റെ ദൈര്‍ഘ്യം കുറയാന്‍ കാരണമായതും മറ്റൊരു സവിശേഷതയായി. ഫൊക്കാനയുടെ തുടര്‍ന്നുള്ള നടത്തിപ്പിന് സമ്പൂര്‍ണ പിന്തുണ നല്‍കിയ അംഗ സംഘടനകള്‍ക്കും പ്രതിനിധികള്‍ക്കും പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

ഫ്രാന്‍സിസ് തടത്തില്‍

By admin

Leave a Reply

Your email address will not be published. Required fields are marked *