സാന്‍ അന്റോണിയോ : ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രൂപം കൊണ്ട ക്‌നാനായ സമുദായ സംരക്ഷണ സമിതിയുടെ ടെക്‌സാസ് റീജിയന്റെ ഭാഗമായി ടെക്‌സസിലെ സാന്‍ അന്റോണിയോ നഗരത്തില്‍ കെഎസ് എസ് എസ് (KSSS) യൂണിറ്റിനു തുടക്കം കുറിച്ചു.

സാന്‍ അന്റോണിയോ ടാജ് ഹോട്ടലില്‍ കൊറോണ പ്ലോട്ടോകോള്‍ പ്രകാരം സ്റ്റീഫന്‍ മറ്റത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാനപ്പെട്ട മൂന്ന് തീരുമാനങ്ങള്‍ എടുത്തു.

1. കോട്ടയം തെക്ക്ഭാഗക്കാരുടെ അതിരൂപത ആര്‍ച്ച്ബിഷപ്പിനെ ക്‌നാനായ കാതോലീക്ക അഥവാ ക്‌നാനായ പ്രഥമ കാഡിനല്‍ സ്ഥാനം നല്‍കുക. അതുവഴി വിവിധ രാജ്യങ്ങളില്‍ ഉള്ള മുഴുവന്‍ ക്‌നാനായ മിഷന്‍നിലും ഇടവകയിലും സീറോ മലബാര്‍ മലങ്കര സഭാ തലവന്‍മാരെ പോലെ ആദ്ധ്യാത്മിക തലവനായും അദ്ധ്യക്ഷ്യനായും വത്തിക്കാന്‍ അംഗീകരിക്കുക.

2. കോട്ടയം അതിരൂപതയുടെ അഭിവാജ്യ ഘടകമായ ക്‌നാനായ മലങ്കര വിഭാഗത്തിന് സ്വതന്ത്ര ചുമതലയുള്ളതും മലങ്കര സിനഡില്‍ സ്ഥിരം അംഗത്വവും മലങ്കര സഭയില്‍ ഉള്ള ക്‌നാനായ മക്കളുടെമേല്‍ ഉള്ള അധികാരവും നല്‍കി തെക്കുംഭാഗ മലങ്കര കത്തോലിക്കരെ ഒരുമയില്‍ കോട്ടയം കാതോലിക്കയുടെ കീഴില്‍ നിലനിറുത്തുക. മലങ്കര കത്തോലിക്കാ സഭ വരുന്നതിന് പത്ത് വര്‍ഷം മുന്‍പ് വന്നവരും മലങ്കര റീത്തില്‍ കുര്‍ബാന നടത്തിയ സീറോ മലങ്കരെ ഈ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വത്തിക്കാന്‍ മറക്കരുത്.

3. മറ്റു പല വിശുദ്ധരെയും റീകാനോനസ് ചെയ്ത്തുപോലെ ക്‌നായി തൊമ്മായെ വിശുദ്ധനായി കുടിയേറ്റ ജനതയുടെ മദ്ധ്യസ്ഥനായി വത്തിക്കാന്‍ പ്രഖ്യാപിക്കുക.

പ്രസ്തുത പരിപാടിയില്‍ സാന്‍ അന്റോണിയോ യൂണിറ്റിന്റെ ഭാരവാഹികളായി രക്ഷാധികാരി സ്റ്റീഫന്‍ മറ്റത്തില്‍ , ചാപ്റ്റര്‍ പ്രസിഡണ്ട് ടോജോ ചോരത്ത്, സെക്രട്ടറി ജറിന്‍ പടപ്പന്‍മാക്കില്‍, എക്‌സിക്യൂട്ടീവ് അംഗമായി സണ്ണി തേക്കുനില്‍ക്കുന്നതില്‍ എന്നീവരെ തിരഞ്ഞെടുത്തു. ടെക്‌സാസ് റീജിയന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ആന്റ്‌റണി വാണിയംപുരക്കല്‍, മലങ്കര എക്‌സിക്യൂട്ടീവ് അംഗമായി മാത്യു തുണ്ടിയില്‍ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. ഔദ്യോഗികമായ പൊതുയോഗം, യൂണിറ്റ് വിപുലീകരണം തുടങ്ങിയവ പിന്നീട് നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ ക്‌നാനായ ഗോബല്‍ ഫോറം ജോയിന്റ് സെക്രട്ടറിയും കെഎസ് എസ് എസ് ടെക്‌സാസ് റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ സാബു വെളുത്തെടത്തുപറബില്‍, ഷിജു കണ്ണച്ചാന്‍, ഹൂസ്റ്റന്‍ യൂത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റയംഗം സ്റ്റീഫന്‍ ഡൊമിനിക് അരീച്ചിറ എന്നിവരും പങ്കെടുത്തു ആശംസകള്‍ അറിയിച്ചു. ഭക്ഷണത്തീനു ശേഷം ടോജോ ചോരോത്ത് നന്ദി പ്രകാശിപ്പിച്ചു.

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *