ലൂസിയാന : മനുഷ്യരാശിയില്‍ നാശം വിതച്ച് ഭീകരമായി മുന്നേറുന്ന കോവിഡ് 19 മഹാമാരിക്കു ശമനം ഉണ്ടാകുന്നതിന് മൂന്നു ദിവസം ഉപവാസവും പ്രാര്‍ത്ഥനയും നടത്തി ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡഡ്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഗവര്‍ണര്‍ ലൂസിയാന പൗരന്മാര്‍ക്കൊപ്പം ഈ മഹനീയ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. കാത്തലിക് ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജോണ്‍ബെല്‍ ഈ പ്രസ്താവന നടത്തിയപ്പോള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും അതിനെ പിന്താങ്ങുകയായിരുന്നു.

ലൂസിയാനയിലെ ആത്മീയ നേതാക്കളാണ് ഈ ആശയം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ലൂസിയാനയിലെ ജനങ്ങള്‍ക്കും രോഗികളായവര്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിന് സ്പിരിച്വല്‍ ഡയറ്റ് ആവശ്യമാണെന്നു ഗവര്‍ണറും അംഗീകരിച്ചു. ന്യു ഓര്‍ലിയന്‍സ് റോമന്‍ കാത്തലിക്ക് ആര്‍ച്ച് ഡയോസിസ് ഗ്രിഗൊറി എയ്മണ്ടും ഗവര്‍ണറുടെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഉപവാസവും പ്രാര്‍ഥനയും നടത്തുന്നതിന് കോവിഡ് മഹാമാരിയുടെ വ്യാപനം തടയുമെന്നും ദൈവം നമ്മുടെ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മഹാമാരി ലൂസിയാനയിലെ 3500 പേരുടെ ജീവന്‍ അപഹരിച്ചപ്പോള്‍ 90,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗം സാരമായി ബാധിച്ച അമേരിക്കയിലെ ഉയര്‍ന്ന പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ 11ാം സ്ഥാനത്താണ് ലൂസിയാന.

By admin

Leave a Reply

Your email address will not be published. Required fields are marked *