ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംഘടിപ്പിക്കുന്ന പ്രതിവാര മോഹിനിയാട്ടം ശില്‍പ്പശാല തുടങ്ങി. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ നാല് ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ മോഹിനിയാട്ടം തിയറിയും പ്രായോഗിക പരിശീലനവും നല്‍കും .

ലൂസിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൃത്താലയ സ്കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ അര്‍ച്ചനാ നായരാണ് ശില്‍പ്പശാലയില്‍ ക്ലാസുകള്‍ നല്‍കുന്നത്. നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നതിനായി നൂറോളം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലുമുള്ള കെഎച്ച്എന്‍എയുടെ എല്ലാ അംഗസംഘടനകളിലുള്ളവര്‍ക്കും ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്ന് റീജിയന്‍ വൈസ് പ്രസിഡന്റ് അഞ്ജനാ കൃഷ്ണന്‍ പറഞ്ഞു .

നവംബര്‍ 22 , ഡിസംബര്‍ 6, 13, 20 തീയതികളില്‍ വൈകുനേരം നാല് മണി (EST), ഒരു മണി (PST) എന്നീ സമയങ്ങളിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ശില്‍പ്പശാല സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അഞ്ജനാ കൃഷ്ണന്‍ , റീജിയന്‍ വൈസ് പ്രസിഡണ്ട് : (813 ) 474 8468, ഡോ .ജഗതി നായര്‍ (561 ) 632 8920, അശോക് മേനോന്‍ (407 ) 446 6408.

By admin

Leave a Reply

Your email address will not be published. Required fields are marked *