വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍- കമലാ ഹാരിസ് ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ നിയമിച്ച ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനും, ബന്ധപ്പെട്ടവര്‍ക്കും ട്രമ്പ് നിര്‍ദേശം നല്‍കി .നവംബര്‍ 23-ന് തിങ്കളാഴ്ച ട്രംപ് ട്വിറ്ററില്‍ കുറിച്ചു .

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും, നാഷണല്‍ സെക്യൂരിറ്റി ഹെല്‍ത്ത് വിദഗ്ധരില്‍ നിന്നും നിരവധി ദിവസങ്ങളിലായി കടുത്ത വിമര്‍ശനം നേരിടുകയായിരുന്നു ട്രംപിന്റെ ജി.എസ്.എ നോമിനി എമിലി മര്‍ഫി. റിപ്പബ്ലിക്കന്‍ പാര്‍ട്ടില്‍പ്പെട്ട ചില ഉന്നതരും എമിലിയെ വിമര്‍ശിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

അതേസമയം, ബൈഡന്‍ – ഹാരിസ് ട്രാന്‍സിഷന്‍ ടീമിനെ എമിലി മര്‍ഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചു. തെരഞ്ഞെടുപ്പിലെ വിജയികളായി ബൈഡന്‍- കമലാ ഹാരിസ് എന്നിവരെ അംഗീകരിച്ചതായും മര്‍ഫിയുടെ പ്രസ്താവനയില്‍ പറയുന്നു. ‘അപ്പാരന്റ് വിന്നേഴ്‌സ് ഓഫ് ദി ഇലക്ഷന്‍’ എന്നാണ് ബൈഡനേയും ഹാരിസിനേയും മര്‍ഫി വിശേഷിപ്പിച്ചത്.

വരും ദിവസങ്ങളില്‍ ഇരു ടീമുകളും ഫെഡറല്‍ അധികൃതരുമായി പാന്‍ഡമിക്, നാഷണല്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ബൈഡന്‍ – ഹാരിസ് ട്രാന്‍സിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോഹന്നാസ് അബ്രഹാം അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *